ഇടുക്കി: ജില്ലയിലെ കുമളി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എഎസ്ഐയും. ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. എല്ലാവര്ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 704 ആയി ഉയര്‍ന്നു. ഇതില്‍ രണ്ട് പേര് മരിച്ചു. ഇന്നലെ 26 പേര്‍ക്ക് രോഗമുക്തിയുണ്ട്. ഇതുവരെ 339 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 363 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ ആറ് പേര് ജില്ലയിലും ചികിത്സയിലുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 332 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, ഇതില്‍ 53 പേരുടെ ഉറവിടം വ്യക്തമല്ല. ഈ മാസം മാത്രം 598 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.
സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചവര്‍
1. പീരുമേട് സ്വദേശി(33).
2. പീരുമേട് സ്വദേശി(36). സ്പ്രിങ് വാലി എഎസ്ഒ ഓഫീസിലെ ക്ലര്‍ക്ക് ആണ്. നിലവില്‍ കുമളി ചെക്ക് ്പോസ്റ്റിലാണ് ഡ്യൂട്ടി.
3. ഉപ്പുതറ സ്വദേശി(52). വാഗമണ്‍ എഎസ്ഐ ആണ്. നിലവില്‍ കുമളി ചെക്ക്്പോസ്റ്റിലാണ് ഡ്യൂട്ടി.
4. കരുണാപുരം സ്വദേശി(25). കുമളി ചെക്ക്്പോസ്റ്റിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആണ്.
5. മമ്മട്ടിക്കാനം സ്വദേശി(61). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്
6. പെരുവന്താനം സ്വദേശിനി(31)
7. കട്ടപ്പന സ്വദേശി(22). ഉറവിടം വ്യക്തമല്ല.
രോഗമുക്തി ലഭിച്ചവര്‍
ഫലം നെഗറ്റീവായതില്‍ 6 പേര് കരിമ്പന്‍ സ്വദേശികളാണ്. മൂന്ന് പേര് വീതം രാജാക്കാട്, രാജകുമാരി സ്വദേശികളും നാല് പേര് മുള്ളരിങ്ങാട് സ്വദേശിയുമാണ്. ബൈസണ്‍വാലി, തൊടുപുഴ, മണിയാറന്‍കുടി, വെള്ളിയാമറ്റം, ഉടുമ്പന്‍ചോല, ഏലപ്പാറ, വാഴത്തോപ്പ്, ചക്കുപള്ളം, തട്ടക്കുഴ സ്വദേശികളും രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: