തിരുവനന്തപുരം: കേരള സര്‍വകലാശാല വിദൂര വിദ്യാഭാസം ഒന്നാം വര്‍ഷ പേപ്പറില്‍ സപ്ലിമെന്റ് പേപ്പര്‍ വന്നവര്‍ക്കുള്ള പരീക്ഷ ഫെബ്രുവരിയില്‍ നടത്തിയെങ്കിലും ഇതുവരെ റിസല്‍ട്ട് വന്നിട്ടില്ല. രണ്ടാം വര്‍ഷം എല്ലാ പേപ്പറും വിജയിച്ചവര്‍ക്ക് ഒന്നാം വര്‍ഷത്തില്‍ ഒരു പേപ്പര്‍ മാത്രം സപ്ലിമെന്റ് പേപ്പര്‍ ഉള്ളവര്‍ക്ക് റിസല്‍ട്ട് വരാത്തത് വഴി വിവിധ തൊഴില്അവസരങ്ങള്ക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. പ്രധാനമായും നിലവില്‍ പിഎസ്സി വിളിച്ചിട്ടുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനാകുന്നില്ല. ഒരു ലക്ഷം രൂപ വരെ ശമ്പളം കിട്ടുന്ന മികച്ച ജോലി അവസരം ആയിട്ടും റിസല്‍ട്ട് വരാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു. ലോക്ഡൗണ്‍ കാലത്തു പരീക്ഷ നടത്താന്‍ തിടുക്കം കാണിച്ച കേരള സര്‍വകലാശാല പക്ഷേ പരീക്ഷാഫലം പുറത്തുവിടാന്‍ മടിക്കുന്നു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍വകലാശാല അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: