കൊല്ലം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുകയാണ് സംസ്ഥാനത്തെ സ്കൂള്‍ ബസ് ജീവനക്കാര്‍. അഞ്ചുമാസമായി ഇവര്‍ക്ക് വേതനം കിട്ടുന്നില്ല. പതിനായിരത്തിന്മേല്‍ ബസ്സ് ജീവനക്കാരും ആയമാരും ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട്.
പൊതുവിദ്യാലയങ്ങള്‍ അഞ്ചുമാസമായി അടഞ്ഞുകിടക്കുന്നതിനെത്തുടര്‍ന്ന് സ്കൂള്‍ ബസ് ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ നാളിതുവരെ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
അതുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ധസഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കൊല്ലം ജില്ലാ ബസ്സ് ആന്റ് ഹെവി ഗുഡ്സ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് കെ. ശിവരാജന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: