കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. പത്തു ദിവസം കഴിഞ്ഞാകും അടുത്ത ചോദ്യംചെയ്യല്‍.
ശിവശങ്കറിന്റെ മൊഴി എന്‍ഐഎ ഒപ്പിട്ടു വാങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പത്തരമണിക്കൂര്‍ നീണ്ടു നിന്നു. എന്‍ഐഎയുടെ ഇതുവരെയുള്ള നടപടികള്‍ നിയമ പരമാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇനിയും ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം സ്‌പേസ്പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.
തിരുവനന്തപുരത്തെത്തി അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം തിങ്കളാഴ്ച കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം മൊഴിയിലെ അവ്യക്തത നീക്കുന്നതിനായി ഇന്ന് വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യതുവെങ്കിലും സിസിടിവി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
എന്‍ഐഎയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. എന്‍ഐഎ അധികൃതര്‍. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ഡിജിറ്റല്‍ തെളിവുകളുടെ കൂടി സഹായത്തോടെ കുരുക്കഴിച്ചാണ് അന്വേഷണം മുന്നേറുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
















