തൃശൂര്‍: കുന്നംകുളത്ത് ബസ്റ്റാന്റ് നിര്‍മാണത്തിനെത്തിയ മൂന്ന് തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. വടകര സ്വദേശികളായ സജീഷ്, അനുരഞ്ജ്, അജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രിയാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതേ തുടര്ന് നിര്‍മ്മാണത്തിനെത്തിയ 103 തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചു പ്രതിഷേധിച്ചു. ബസ്റ്റാന്റിലെ ഇലക്ട്രിക് വര്‍ക്ക് പണികള്‍ക്കെത്തിയ തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. തലക്കും കഴുത്തിനം പരിക്കേറ്റ ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ചവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല
പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ ജെറീഷ് ഉള്‍പ്പെടെയുള്ള 3 പേരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ തൊഴിലാളികള്‍ പറഞ്ഞു. മേഖലയിലെ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണ് ജെറീഷ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: