ന്യൂദല്‍ഹി : രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളിലായി കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിനായുള്ള തെയ്യാറെടുപ്പ് നടത്തുന്നതായി കേന്ദ്രം. ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അഞ്ച് ഘട്ടങ്ങളിലായി നടത്തുന്നത്.
ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുനെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണം നടത്തുന്നതെന്ന് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചു. നാഷണല്‍ ബയോഫാര്‍മ മിഷനും ഗ്രാന്‍ഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും ഒരു വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും. കാരണം വാക്സിന്‍ വിജയകരമാവുകയും അത് ഇന്ത്യന്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണമെങ്കില്‍ രാജ്യത്തിനകത്തെ ഡേറ്റ ആവശ്യമാണ്.
പ്രതിരോധ വാക്സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അതിന്റെ ഉല്‍പ്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും വാക്സിന്‍ പരീക്ഷണത്തിന്റെ രണ്ടാംഘട്ടവും മൂന്നാംഘട്ടവും നടത്തുന്നതിനായി പുനെ ആസ്ഥാനമായിട്ടുളള എസ്‌ഐഐ ഡ്രഗ്സ് കണ്‍ട്രോളല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിട്ടുണ്ട്. വാക്സിന് അന്തിമാനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ വാക്സിന്‍ നിര്‍മാണം ആരംഭിക്കുമെന്ന് എസ്‌ഐഐ പറഞ്ഞിരുന്നു. അതുപ്രകാരം അന്തിമാനുമതി ലഭിക്കുന്നതോടെ ഗണ്യമായ അളവില്‍ വാക്സിന്‍ തയ്യാറാക്കാന്‍ സാധിക്കും.
ജൂലായ് 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിന്‍ സുരക്ഷിതമാണെന്നും ശരീരത്തിനുളള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് സഹായിക്കുന്നതായും ശാസ്ത്രജ്ഞര്‍ പ്രഖ്യാപനം നടത. മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
അതേസമയം വികസിപ്പിക്കുന്ന മരുന്നിന്റെ പകുതി ഇന്ത്യയ്‌ക്ക് നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇതിന് പണം ഈടാക്കില്ല. സൗജന്യമായിരിക്കുമെന്നാണ് സിറം കമ്പനി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: