ന്യൂദല്‍ഹി: അക്സായി ചിന് മേഖലയില്‍ അമ്പതിനായിരം സൈനികരെ വിന്യസിച്ച ചൈനീസ് നീക്കത്തിനു ചുട്ട മറുപടി നല്കി ഇന്ത്യയുടെ സൈനിക വിന്യാസം. പണ്ട് ചൈന കൈവശപ്പെടുത്തിയ അക്സായി ചിന് മേഖലയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ അതിര്‍ത്തിയിലെ സ്ഥിതിഗതി വീണ്ടും വഷളാക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
തിരിച്ചടിക്കായി ഇന്ത്യ ഇതാദ്യമായി 16,000 അടി ഉയരത്തിലുള്ള ദൗലത് ബെഗ് ഓള്‍ഡിയില്‍ ഒരു സ്ക്വാഡ്രണ്‍ ടി 90 മിസൈല്‍ ടാങ്കുകളും( 12എണ്ണം) വിന്യസിച്ചു. മിസൈലുകള്‍ തൊടുത്തുവിടുന്ന ടാങ്കുകള്‍ക്കു പുറമേ കവചിത വാഹനങ്ങളും നാലായിരം സൈനികരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഷാക്സ്ഗാം കാറക്കോറം പാസു വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കാനാണിത്.
ഷാക്സ്ഗാം കാറക്കോറം പാസിന്റെ തെക്ക്, ചിപ് ചാപ്പ് നദിയുടെ കരയില്‍, ഗല്‍വാന്‍ ഷ്യോക്ക് നദികളുടെ സംഗമത്തിന് വടക്ക് പ്രദേശത്താണ് ഇന്ത്യയുടെ അവസാന സൈനിക പോസ്റ്റായ ദൗലത് ബെഗ് ഓള്‍ഡി. ദാര്ബി ഷ്യോക്ക് റോഡിലെ ചില പാലങ്ങള്‍ക്ക് ടി 90 ടാങ്കിന്റെ ഭാരം (46 ടണ്‍) താങ്ങാന്‍ കഴിയാത്തതിനാ
ല്‍ നദികളുടെയും അരുവികളുടെയും ആഴം കുറഞ്ഞ ഭാഗങ്ങള്‍വഴി നദി കടത്തിയാണ് ടാങ്കുകള്‍ ഇവിടെയെത്തിച്ചത്. കവചിത വാഹനങ്ങള്‍ക്കു പുറമേ എം 777 155 എം എം ഹൊവിറ്റ്സര്‍ പീരങ്കികളും 130 എം എം തോക്കുകളും ഇവിടെയെത്തിച്ചിട്ടുണ്ട്.
സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായതിനെത്തുടര്‍ന്ന് ഗല്‍വാന്‍ അടക്കം പല മേഖലകളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചെങ്കിലും അക്സായി ചിന് മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഉണ്ടായത്. മിസൈലുകളും ടാങ്കുകളും വ്യോമപ്രതിരോധ റഡാറുകളും അവര്‍ നിരത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: