മാഞ്ചസ്റ്റര്‍: വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഇനിയും സാധിക്കുമെന്ന് മുന്‍ നായകന് മൈക്കിള്‍ ആതര്‍ട്ടണ്‍. 600 ടെസ്റ്റ് വിക്കറ്റുകളെന്ന വലിയ നേട്ടത്തിലെത്താന്‍ ബ്രോഡിനാകും. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബ്രോഡ് അടുത്ത രണ്ട് മത്സരങ്ങളിലും ടീമിലെത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ബ്രോഡ് നിലവില്‍ 499 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്്ത്തിയിട്ടുണ്ട്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവസാന മത്സരത്തിലെ മൂന്നാം ദിനം മഴ മൂലം കളി ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: