Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം; ക്വാറന്റൈന്‍ ലംഘിച്ച് ഫുട്‌ബോളും കാംരസും കളി; ഒടുവില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; ഇരിട്ടി കടുത്ത ആശങ്കയില്‍

ഞായറാഴ്‌ച്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ച്ചയും ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായും കണ്ടെത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2020, 11:17 pm IST
in Kannur

ഇരിട്ടി: നീരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് വീട്ടില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ  അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റൈന്‍ ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും കണ്ടെത്തി. വീട്ടില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂറെ പേര്‍ ടൗണില്‍ സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും കണ്ടെത്തി. ഞായറാഴ്‌ച്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ച്ചയും ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായും കണ്ടെത്തി. യുവാവുമായി പ്രൈമറിതലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാര  സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. നഗരസഭാ വാര്‍ഡ് തല സുരക്ഷാ സമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20-ല്‍ അധികം പേര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കത്തില്‍പ്പെട്ടവരായി കണ്ടെത്തി. ഇവരെ മുഴുവന്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ 200-ല്‍ അധികം പേര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

പ്രൈമറി സമ്പര്‍ക്കത്തിലുള്ളവര്‍ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. കോവിഡ് ബാധിച്ച യുവാവ് നിരീക്ഷണം ലംഘിച്ച്  സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാരംസ് കളിച്ചതായും ഫുട്ബോള്‍ കളിക്കുന്ന സ്ഥലത്തും എത്തിയതായും പറയുന്നുണ്ട. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ എട്ടോളം കടകള്‍ തിങ്കളാഴ്‌ച്ച അടപ്പിച്ചു. ഇയാളില്‍ നിന്നും മറ്റുള്ളവരിലേത്ത് രോഗവ്യാപനം ഉണ്ടായാല്‍  അടച്ചിടല്‍ ഉള്‍പ്പെടെയുള്ള കടുത്തനിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.അതേസമയം നിരീക്ഷണത്തിലിരിക്കെ ക്വാറന്റയില്‍ വ്യവസ്ഥ ലംഘിച്ച യുവാവിനെതിരേയും കുടുംബത്തിനെതിരേയും നിയമനടപടി  സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ പറഞ്ഞു. നഗരസഭാ പരിധിയില്‍ ഇതുവരെയായി 20 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11പേരും രോഗമുക്തരായി. ഒന്‍മ്പതുപേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം കൂളിചെമ്പ്രയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇയാളുമായി പ്രൈമറിതലത്തിലും സെക്കണ്ടറി തലത്തിലും ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.