മാതമംഗലം : സ്വന്തമായൊരു വീടെന്ന തങ്കമ്മയുടെ സ്വപ്നത്തിന് വർണം നൽകാൻ പെരുമ്പടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന അമൃത ഭാരതി ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ട് വന്നു. കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രത്തിൽ വന്ന തങ്കമ്മയുടെയും പൊന്നുച്ചാമിയുടെയും കദനകഥ കണ്ടാണ് ട്രസ്റ്റ് പ്രവർത്തകർ പെരുമ്പടവിലെ തങ്കമ്മയുടെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലെത്തിയത്.
ഏഴ് വർഷമായി ഈ കൂരയിൽ താമസിക്കുന്ന ഈ വൃദ്ധ ദമ്പതികൾക്ക് സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ മുൻഗണനാ ലിസ്റ്റിൽടുത്തിയിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീട് നിർമ്മാണം നടന്നിരുന്നില്ല. ജന്മഭൂമി വാർത്തയെ തുടർന്ന് വീട്ടിലെത്തിയ ട്രസ്റ്റ് പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരുമായ വി.വി നാരായണൻ , ദ്വാരകാ ദാസ്, വി.പി.രാജു എന്നിവർ വുദ്ധ ദമ്പതികൾക്ക് എത്രയും വേഗം വീട് നിർമ്മിക്കാ നാവശ്യമായ സാഹചര്യ മൊരുക്കുമെന്ന് ഉറപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: