Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ നിന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്;  23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. 14 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ നിന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്;  23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ; 14 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2020, 11:00 pm IST
in Kannur

കണ്ണൂർ: ജില്ലയില്‍ 38 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 23 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലു പേര്‍, നാലു പോലീസുകാര്‍ എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 33 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌ക്കറ്റില്‍ നിന്ന് എസ്ജി 9520 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് ജൂലൈ ഒന്‍പതിന് എസ്‌വി 3792 വിമാനത്തിലെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, 25ന് എത്തിയ ആന്തൂര്‍ സ്വദേശി 63കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഏഴിന് മസ്‌കറ്റില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

പൂനെയില്‍ നിന്ന് ജൂലൈ 12ന് എത്തിയ പയ്യന്നൂര്‍ സ്വദേശി 69കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പേരാവൂര്‍ സ്വദേശികളായ 33കാരന്‍, 23കാരി, 25ന് എത്തിയ മലപ്പട്ടം സ്വദേശി 23കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇരിട്ടി സ്വദേശി 35കാരന്‍, മട്ടന്നൂര്‍ സ്വദേശി 46കാരന്‍, പായം സ്വദേശി 35കാരന്‍, പടിയൂര്‍ സ്വദേശി 42കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. പായം സ്വദേശി 29കാരി, പടിയൂര്‍ സ്വദേശി 34കാരി, കൂത്തുപറമ്പ സ്വദേശി 54കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കല്ല്യാശ്ശേരി സ്വദേശി 22കാരി (ബിഡിഎസ് വിദ്യാര്‍ഥിനി), കടന്നപ്പള്ളി സ്വദേശി 27കാരി (റേഡിയോഗ്രാഫര്‍), പാലക്കാട് സ്വദേശി 27കാരി (ഡെര്‍മറ്റോളജി പി ജി), തൃശ്ശൂര്‍ സ്വദേശികളായ 24കാരായ രണ്ട് പേര്‍ (ഹൗസ് സര്‍ജന്‍), കൊല്ലം സ്വദേശി 29കാരി (റേഡിയോ ഡയഗ്‌നോസിസ് പി ജി), നഴ്സിങ്ങ് അസിസ്റ്റന്റുമാരായ കുറുമാത്തൂര്‍ സ്വദേശി 39കാരി, ചെങ്ങളായി സ്വദേശി 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 37കാരന്‍, 39കാരി, അനസ്തേഷ്യ ടെക്നീഷ്യന്‍മാരായ കോഴിക്കോട് സ്വദേശി 21കാരി, പെരളശ്ശേരി സ്വദേശി 20കാരി, ഡയാലിസിസ് ടെക്നീഷ്യന്‍മാരായ പരിയാരം സ്വദേശി 22കാരി, വയനാട് വൈത്തിരി സ്വദേശി 20കാരി, സ്റ്റാഫ് നഴ്സുമാരായ അഴീക്കോട് സ്വദേശി 39കാരി, എരമം കുറ്റൂര്‍ സ്വദേശി 30കാരി, മേലെ ചൊവ്വ സ്വദേശി 23കാരി (ഡോക്ടര്‍), പരിയാരം സ്വദേശി 45കാരി (സ്റ്റാഫ് നഴ്സ്), ഫാംഡി ഇന്റേണുമാരായ തളിപ്പറമ്പ് സ്വദേശി 24കാരി, കൊല്ലം സ്വദേശി 24കാരി, കണ്ണൂര്‍ ആംസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്‌സ് ആന്തൂര്‍ സ്വദേശി 35കാരി, നഴ്സിങ്ങ് അസിസ്റ്റന്റ് കണ്ണൂര്‍ സ്വദേശി 21കാരി, അഞ്ചരക്കണ്ടി ഡിസിടിസിയിലെ നഴ്സിങ്ങ് അസിസ്റ്റന്റ് ഉദയഗിരി സ്വദേശി 49കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1243 ആയി. ഇതില്‍ 784 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12300 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 142 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 143 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ച് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 149 പേരും  വീടുകളില്‍ 11798 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 26285 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 23632 എണ്ണത്തിന്റെ ഫലം വന്നു. 771 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.  പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ആന്തൂര്‍ 6, ഇരിട്ടി 21, പയ്യന്നൂര്‍ 28, മാലൂര്‍ 7 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ആന്തൂര്‍ 26, കടന്നപ്പള്ളി പാണപ്പുഴ 7, മട്ടന്നൂര്‍ 15, പായം 12, പടിയൂര്‍ കല്ല്യാട് 12, ഉദയഗിരി 6, തളിപറമ്പ 12, കൂത്തുപറമ്പ 28, മലപ്പട്ടം 1, ചെങ്ങളായി 12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

Tags: kannurhealthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.