ആലപ്പുഴ: കയര്‍കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയില്‍.താലൂക്ക്, പഞ്ചായത്ത്, വാര്‍ഡ് അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോക്ഡൗണ്‍, ഈ മേഖലകളിലെ കയര്‍ഫാക്ടറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭനാവസ്ഥയിലാക്കി. സംസ്ഥാനത്തെ തന്നെപ്രധാന കയര്‍കയറ്റുമതി സ്ഥാപനങ്ങളും ഫാക്ടറികളും ചേര്‍ത്തല താലൂക്കിലാണ്. ചേര്‍ത്തല താലൂക്ക് രണ്ടാഴ്ചയോളമായി കണ്ടെയ്ന്‍മെന്റ് സോണാണ്.
ലഭ്യമായ ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടാനും ആ ഓര്‍ഡറുകളും തുടര്‍ന്നുള്ള ഓര്‍ഡറുകളും മറ്റുസംസ്ഥാനങ്ങളിലേക്ക് പോകാനും ഇത് വഴിയൊരുക്കും. ഇതിനോടൊപ്പം ഈമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലും വേതനവും പൂര്‍ണമായും നഷ്ടമാകും.
കയര്‍കയറ്റുമതി വ്യവസായത്തിന്റെ പ്രത്യേകത പരിഗണിച്ച്, 40ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍കാലത്ത് 30ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് കയര്‍ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിനല്‍കിയിരുന്നു. അന്ന് എല്ലാതൊഴിലാളികള്‍ക്കും ഊഴംക്രമീകരിച്ച് ജോലി നല്‍കാന്‍കഴിഞ്ഞു. ഇതുമൂലം എല്ലാജീവനക്കാര്‍ക്കും ഭാഗികമായി വേതനംനല്‍കാനും വ്യവസായം മന്ദീഭവിക്കാതെ പിടിച്ചുനിര്‍ത്താനും സാധിച്ചു.
കയര്‍ ഫാക്ടറികള്‍ക്ക് വിസ്തൃതമായ സ്ഥലസൗകര്യമുള്ളതിനാല്‍, തൊഴിലാളികള്‍ക്ക് സാമൂഹിക അകലംപാലിച്ച് ജോലിചെയ്യാനാകും. ഈ വ്യവസായത്തിന്റെ കാലികസ്വഭാവവും കയറ്റുമതി ഉത്പന്നമെന്ന പ്രത്യേകപരിഗണനയും കണക്കിലെടുത്ത് 40ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: