കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രധാന ആസൂത്രകന്‍ എന്നു കരുതുന്ന പ്രതി കെ.ടി. റമീസ് സമാഹരിച്ചത് 100 കോടി രൂപ. ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ച സാമ്പത്തിക ഇടപാടില്‍ പണം സമാഹരിച്ച് വിദേശത്ത് നിന്ന് എത്തിക്കുന്ന സ്വര്‍ണം വാങ്ങാന്‍ ആളുകളെ കണ്ടെത്തിയിരുന്നത് റമീസാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
കേരളത്തിലേക്ക് എത്തിച്ച സ്വര്‍ണം ഏതൊക്കെ കേന്ദ്രങ്ങളിലേക്കും വ്യക്തികളിലേക്കുമാണ് പോയതെന്നതു സംബന്ധിച്ച് കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചു. സ്വര്‍ണക്കടത്തിന് നൂറു കോടിയോളം രൂപയാണ് സമാഹരിച്ചത്. ഇതിന്റെയും ആസൂത്രണം റമീസായിരുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ലെന്ന ആശയവും റമീസിന്റേതു തന്നെ.
റമീസിന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു ലോക്ഡൗണ്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് റമീസായിരുന്നു. പതിനെട്ടുതവണയായി 180 കിലോ സ്വര്‍ണമാണ് ലോക്ഡൗണ്കാലത്തുമാത്രം കടത്തിയത്, സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡില്‍ വാങ്ങുന്നതിന് കസ്റ്റംസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: