പിണറായി വിജയന് സഞ്ചാരപ്രിയനാണ്. പാര്‍ട്ടി പദവിയിലിരിക്കെ ഗള്‍ഫിലടക്കം പല വിദേശരാജ്യങ്ങളിലും പലതവണ പോയിട്ടുണ്ട്. ഈ യാത്രകള്‍ക്ക് ചെലവ് ഒന്നുകില്‍ പാര്‍ട്ടി ഫണ്ടില്‍നിന്ന്. അല്ലെങ്കില്‍ അഭ്യുദയകാംക്ഷികളില്‍നിന്ന്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയിലും വത്തിക്കാനിലുമെല്ലാം പോയത് സംസ്ഥാന ഖജനാവില്നിന്നുതന്നെയാകും ചെലവഴിച്ചിട്ടുണ്ടാവുക. ഇപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും സഹമന്ത്രിമാര്ക്കുമുള്ള ചെലവുകളും ഖജനാവില്‍നിന്നുതന്നെ എന്ന് വ്യക്തം.
മുഖ്യമന്ത്രിയായി നാലുവര്‍ഷത്തിനിടയില്‍ 13 തവണയാണ് പിണറായി വിജയനും പരിവാരങ്ങളും വിദേശങ്ങളിലേക്ക് പറന്നത്. വിദേശസഞ്ചാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ ലക്ഷ്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. വിവരിച്ച ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ് ഫലപ്രദമായത്. അതില്‍ മലയാളികള്‍ക്കൊക്കെ ആശ്വാസവുമുണ്ട്. ഇനിയും വെളിപ്പെടുത്താത്ത രോഗത്തിന് വിദഗ്ധ ചികിത്സക്ക് അമേരിക്കയില്‍ മൂന്നാഴ്ചയിലധികം താമസിച്ചതാണ് ഫലപ്രദമായ യാത്ര. എല്ലാ യാത്രകള്‍ക്കുമായി 70 ദിവസമാണ് മുഖ്യമന്ത്രി കേരളത്തില്‍നിന്നും വിട്ടുനിന്നത്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാന്‍ ആദ്യയാത്ര ദുബായിലേക്കായിരുന്നു. പല ആവശ്യങ്ങള്‍ക്കായി ദുബായിയാത്ര ആവര്‍ത്തിച്ചു. നാലു ദിവസം നീണ്ട നെതര്‍ലന്‍ഡ് യാത്രയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. നെതര്‍ലന്‍ഡിലെ രണ്ടു കണ്‍സള്‍ട്ടന്‍സി കമ്പനികളെ ടെണ്ടറുകള്‍ക്ക് പുറത്ത് നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി എഴുതിയ കുറിപ്പും മുഖ്യമന്ത്രി അതിനെ അംഗീകരിച്ചതും വിവാദമായി. ആ കമ്പനികളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നയതന്ത്ര ബന്ധം പോലും തകര്‍ത്തേക്കുമെന്ന് കുറിപ്പെഴുതിയവരുടെ തല പരിശോധനക്ക് വിധേയമാക്കേണ്ടതുതന്നെയാണ്.
പുഷ്പകൃഷി വികസനം, സമുദ്രനിരപ്പിന് താഴെയുള്ള കൃഷി വികസനം, വാഴപ്പഴ കയറ്റുമതിക്ക് സഹായകമായി ‘സെല്‍ഫ് ലൈഫ്’ വര്‍ധിപ്പിക്കല്‍, വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃകയില്‍ സഹകരണം തുടങ്ങി പിന്നെയും പല ലക്ഷ്യങ്ങള്‍ നിരത്തിയതാണ്.
സ്വിറ്റ്സര്‍ലന്‍ഡിലെ യാത്രയുടെ ഉദ്ദേശ്യം ഖരമാലിന്യ സംസ്കരണത്തെ പഠിക്കലായിരുന്നു. അവരുടെ സഹകരണവും പ്രതീക്ഷിച്ചു. അവിടത്തെ പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരെ സന്ദര്‍ശിക്കുക, ഫെഡറല്‍ കൗണ്‍സിലുമായുള്ള കൂടിക്കാഴ്ചയിലൂടെ വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കുക. ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികനും നമ്മുടെ മുഖ്യമന്ത്രിയായിരുന്നത്രേ.
ഫ്രാന്‍സിലെ സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യം പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സിലര്‍ എന്നിവരെ കാണുക എന്നതായിരുന്നു. അവരുടെ കേരള സന്ദര്‍ശനം ഉറപ്പാക്കുക. അവര്‍ വന്നാല്‍ ഉന്നതവിദ്യാഭ്യാസത്തിന് വലിയ നേട്ടമാകുമെന്നും വിലയിരുത്തിയതാണ്. അവര്‍ വന്നോ ഉന്നതവിദ്യാഭ്യാസം പുഷ്ടിപ്പെട്ടോ എന്നൊന്നും ചോദിക്കരുത്.
ലണ്ടന്‍ സന്ദര്‍ശനത്തിന് ലക്ഷ്യം ബഹുമുഖമായിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കുക എന്നത് അതില്‍ പ്രധാനവും. കിഫ്ബി മസാലാ ബോണ്ടിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കുക. കേരളത്തില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുക. അതോടൊപ്പം പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്യുക. ഇതിലൂടെ കാര്‍ഷികരംഗത്ത് വലിയ മുതല്‍മുടക്കാണ് പ്രതീക്ഷിച്ചത്. വ്യവസായം, വിവരസാങ്കേതിക മേഖല എന്നിവയെല്ലാം ലണ്ടന്‍ യാത്രയിലൂടെ മെച്ചപ്പെടുമെന്നും ആശയുണ്ടായിരുന്നു. ലണ്ടന്‍ അനുഭവം മികച്ചതാകുമെന്ന് മുഖ്യമന്ത്രി തന്നെ പ്രതീക്ഷിച്ചതാണ്. വിവിധ രാജ്യ പ്രതിനിധികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തും. കേരള പുനര്‍നിര്‍മാണത്തിനും വികസനത്തിനും സഹകരണത്തിന്റെ പ്രവാഹമുണ്ടാകും. ഉണ്ടായില്ലെങ്കിലും കാറല്‍ മാര്‍ക്സ് ‘മാര്‍ക്സിസം’ തയ്യാറാക്കുന്നതിന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി തങ്ങിയ ലണ്ടനിലെ ഇടപെടലുകള്‍ തന്നെ ആശ്വാസകരമെന്ന് കരുതാം. ജപ്പാനിലും ദക്ഷിണ കൊറിയയിലും നടത്തിയ യാത്രയും മറ്റ് യാത്രകളില്‍നിന്നും വേറിട്ടതാകുമെന്ന് മുഖ്യമന്ത്രി പോലും കരുതിക്കാണില്ല. ശമ്പളം നല്കാന് പോലും കാശില്ലെന്ന പഞ്ഞപ്പാട് ധനമന്ത്രി പാടിക്കൊണ്ടിരിക്കുമ്പോള്‍ നടത്തിയ യായ്രതകള് ‘പണം പോട്ടെ പത്രാസ് വരട്ടെ’ എന്ന് പറയുന്നതിനപ്പുറം ഒന്നുമേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: