ന്യൂദല്‍ഹി: നിലവില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനാകാന്‍ ഏറ്റവും അനുയോജ്യന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ശ്രീലങ്കന്‍ നായകന് കുമാര്‍ സംഗക്കാര.
ഐസിസി ചെയര്മാന് സ്ഥാനത്തെത്തുന്നയാള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ആഭ്യന്തര ബോര്‍ഡിനായി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാകരുത്. ഗാംഗുലി ചെയര്മാന് സ്ഥാനത്തേക്ക് വന്നാല്‍ അദ്ദേഹത്തിന് അത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും സംഗക്കാര പറഞ്ഞു. എല്ലാ ക്രിക്കറ്റ് രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഐസിസി ചെയര്മാന് പ്രവര്‍ത്തിക്കേണ്ടത്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഗാംഗുലിക്ക് അതിന് കഴിയും.
ബിസിസിഐ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഞാന്‍ ഗാംഗുലിയുടെ പ്രവര്‍ത്തനശൈലി കണ്ടിട്ടുണ്ട്. എല്ലാവരുമായി നല്ല ബന്ധം കാത്തുസുക്ഷിക്കുന്ന വ്യക്തിയാണ് ഗാംഗുലിയെന്നും സംഗക്കാര പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രെയിം സ്മിത്തും ഗാംഗുലി ഐസിസി ചെയര്‍മാനാകാന്‍ യോഗ്യനാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: