തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലേക്കെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയേയും സംഘത്തേയും ചോദ്യം ചെയതതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയിട്ടുള്ള സ്വര്‍ണത്തില്‍ നൂറ് കിലോയില്‍ അധികവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാര്‍ കൂടുതലായുള്ള സാംഗ്ലിയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയായ റമീസും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. കോലാപൂരിനും പൂനെയ്ക്കും ഇടയിലുള്ള സ്ഥലമാണ് സാംഗ്ലി. ഇവിടെ വ്യാപകമായി കള്ളക്കടത്ത് സ്വര്‍ണം ആഭരണമാക്കി മാറ്റുന്നതായും ആരോപണമുണ്ട്.
കേസില്‍ റമീസ് പിടിയിലായതോടെ കൂടുതല്‍ പ്രതികളിലേക്കും അന്വേഷണം നീളുകയാണ്. റമീസില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തിനഞ്ചോളം പേരെയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതേസമയം കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സാംഗ്ലിയില്‍ പോയി തെളിവെടുപ്പ് നടത്താന്‍ സാധിക്കില്ല. ഇതാണിപ്പോള്‍ അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: