ബെയ്ജിങ്: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക ബലമായി അടച്ചുപൂട്ടി നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് പൂട്ടാന്‍ നിര്‍ദേശിച്ച് ചൈന.
ചൈനക്കെതിരെ നിലപാട് കടുപ്പിച്ചതിന്റെ ഭാഗമായാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അമേരിക്ക അടച്ചുപൂട്ടിയത്. ചൈനയ്ക്ക് യാതൊരുവിധത്തിലുള്ള നയതന്ത്രപരിരക്ഷയും നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ നടപടി.
ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ 72 മണിക്കൂറാണ് അമേരിക്ക സമയം അനുവദിച്ചത്. എന്നാല്‍, ഇതിന് ശേഷവും പ്രവര്‍ത്തനം തുടര്‍ന്ന കോണ്‍സുലേറ്റിലേക്ക് അമേരിക്കന്‍ പോലീസെത്തുകയും തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെയടക്കം ബലമായി പുറത്താക്കിയ ശേഷം ഓഫീസ് പൂട്ടിക്കുകയായിരുന്നു. ഇതിന്റെ തിരിച്ചടിയെന്നോണമാണ് ചൈനയുടെ ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: