വാഷിങ്ടണ്‍ : സ്വതന്ത്ര രാഷ്ട്രങ്ങള്‍ നടപടി കൈക്കൊള്ളണം. ഇല്ലെങ്കില്‍ ദക്ഷിണ ചൈന കടലിലെ കൂടുതല്‍ പ്രദേശങ്ങള്‍ അല്ലെങ്കില്‍ ചൈനീസ് കമ്യൂണിസ്റ്റ്് പാര്‍ട്ടി കൈയ്ക്കലാക്കുമെന്നും യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തന്റെ ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ദക്ഷിണ ചൈന കടല്‍ ചൈനയുടെ സാമ്രാജ്യമല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ ചൈന നടപടി സ്വീകരിക്കുന്നത്. ദക്ഷിണ ചൈന കടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോക രാഷട്രങ്ങള്‍ ഒത്തൊരുമിക്കണം. ഈ മേഖലയില്‍ ചൈന പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുകയാണ്.
സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഇതിനായി ഒത്തൊരുമിച്ചു നില്‍ക്കണം. ദക്ഷിണ ചൈന കടലിടുക്കിലെ സമുദ്രാതിര്‍ത്തികളില്‍ ഭൂരിഭാഗവും തങ്ങളുടേതാണെന്ന ചൈനയുടെ അവകാശ വാദം തെറ്റാണെന്നും മെക്പോംപിയോ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചൈന ഉയത്തിയ വാഗ്വാദങ്ങള്‍ക്കെതിരെ ഓസ്ട്രേലിയയും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎസും പ്രസ്താവന നടത്തിയിരിക്കുന്നത്. ചൈനയിലെ അവകാശ വാദങ്ങള്‍ യുഎന്‍ കടല്‍ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു ഓസ്ട്രലിയ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: