ന്യൂദല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സ്വാഭിമാനം, സമാനതകളില്ലാത്ത ധൈര്യം, ശക്തമായ നേതൃത്വം എന്നിവയുടെ പ്രതീകമാണ് കാര്‍ഗില്‍ നേടിയ വിജയമെന്ന് അദേഹം പറഞ്ഞു. രക്തസാക്ഷിത്വം വരിച്ച സേനാംഗങ്ങളുടെ ധൈര്യത്തെ അനുസ്മരിക്കുകയും അവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും ദുര്‍ഘടമായ പ്രദേശത്തുനിന്നും ശത്രുക്കളെ തുരത്തി അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സേനാംഗങ്ങളുടെ അസാമാന്യ ധൈര്യത്തെ അഭിവാദനം ചെയ്യുന്നു. മാതൃ രാജ്യത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കാനായി പ്രതിജ്ഞാബദ്ധരായ സേനാംഗങ്ങളില്‍ രാജ്യം അഭിമാനിക്കുന്നതായും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: