മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ട് പേസ് ബോളര്‍മാര്‍ക്കു മുന്നില്‍ പതറിയ വസ്റ്റിന്‍ഡീസിന് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 137 റണ്‍സ് എന്ന നിലയിലാണ്.232 റണ്‍സ് പിന്നില്‍.
2 വീതം വിക്കറ്റ് വീഴ്‌ത്തിയ ജയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒരു വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജയ്‌സന്‍ ഹോള്‍ഡര്‍ (24*), ഷെയ്ന്‍ ഡൗറിച്ച് (10*) എന്നിവരാണ് ക്രീസില്‍.
നാലിന് 258 എന്ന നിലയില്‍ രണ്ടാം ദിനം ആദ്യ ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 369 റണ്‍സ് നേടി. ഒലി പോപ്പിന്റെയും (91) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറുടെയും (67) മികവിലാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. വാലറ്റത്ത് സ്റ്റുവേര്‍ട്ട് ബ്രോഡ് നടത്തിയ വെടിക്കട്ട് ബാറ്റിങ്ങാണ് ടീമിനെ മുന്നൂറ് കടത്തിയത്. ബ്രോഡ് 45 പന്തില്‍ 62 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അതിവേഗം അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ബ്രോഡ്. വിന്‍ഡീസിനായി ഫാസ്റ്റ് ബൗളര്‍ കെമാര്‍ റോച്ച് നാല് വിക്കറ്റ് വീഴ്‌ത്തി. റോസ്റ്റണ്‍ ചേസ്, ഷാനോണ്‍ ഗെബ്രിയേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: