ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും ആര്‍എസ്എസിനും എതിരേ വ്യാജപ്രചാരണം നടത്തിയതിന് ജെഎന്‍യുവിലെ ക്യാംപസ് ഫ്രണ്ട് പ്രസിഡന്റിനെതിരേ പോലീസ് കേസ്. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം സൈന്യം കശ്മീരികളെ കൂട്ടക്കൊല ചെയ്യുന്നു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥിസംഘടന ആയ ക്യാംപസ് ഫ്രണ്ടിന്റെ പ്രസിഡന്റ് സാജിദ് ബിന്‍ സയിദ് ട്വീറ്റ് ചെയ്തത്.
കശ്മീരികള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ യുഎന്‍ നല്കിയ അവകാശം നല്കാന് ബിജെപി സര്‍ക്കാര്‍ തയാറാകണമെന്നും സാജിദ് ആവശ്യപ്പെടുന്നു. കശ്മീരില്‍ യുഎന്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് സാജിദിന്റെ ആവശ്യം. ട്വീറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട ബിജെപി നേതാവ് താജിന്ദര്‍ യാദവ് ആണ് ദല്‍ഹി പോലീസിന് പരാതി നല്‍കിയത്. കശ്മീരിലെ തീവ്രവാദികള്‍ പാവങ്ങളാണെന്നും സൈനികര്‍ ആണ് കൊലപാതകികള്‍ എന്നാണ് പറുന്നതിനെന്നും സാജിദിനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആയിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സാജിദിന്റെ ഭാഗത്തു നിന്ന് രാജ്യവിരുദ്ധ നീക്കുമുണ്ടായെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: