ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്നത്തെ നിര്‍ണായക മത്സരങ്ങളില്‍ ചെല്‍സി വൂള്‍വ്സിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെയും നേരിടും. വൂള്‍വ്സിനെ സമനിലില്‍ തളച്ചാല്‍ ചെല്‍സിക്ക് യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിക്കും. ലെസ്റ്ററിനെ തോല്‍പ്പിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാം. 37 മത്സരങ്ങളില്‍ 63 പോയിന്റ് വീതം നേടി യുണൈറ്റഡും ചെല്‍സിയും ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയില്‍ ചെല്‍സിയെ പിന്തള്ളി യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. അതേസമയം ലെസ്റ്റര്‍ സിറ്റി 62 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുക. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.
പ്രീമിയര്‍ ലീഗ് അടുത്ത സീസണ് (2020-21) മത്സരങ്ങള്‍ സെപ്തംബര്‍ 12ന് ആരംഭിക്കും. അവസാന റൗണ്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം മെയ് 32ന് നടക്കും.
2020-21 സീസണ് മത്സരങ്ങള്‍ ആഗസ്റ്റ് എട്ടിനാണ് ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ സീസണിലെ മത്സരങ്ങള്‍ മൂന്ന് മാസം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് പുതിയ സീസണ് സെപ്തംബറിലേക്ക് നീണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: