ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം
മുഴങ്ങിടട്ടെ ജഗദാഭിരാമം
രാമായണത്തേന് നുകരുന്ന വണ്ടായ്
ജീവന് തുടിക്കട്ടെ മനോഭിരാമം.
ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം
ഇളം മനസ്സില്‍ പകരട്ടെ രാഗം
വളര്ന്നിടുമ്പോളതു ജീവതാളം
നിറയ്ക്കുമാത്മവിലനന്ത സൗഖ്യം.
ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം
കുടുംബമൊന്നിച്ചതി ഭക്തിസാന്ദ്രം
മുഴങ്ങിടുമ്പോളലതല്ലുമുള്ളില്
നിരാമയപ്രേമ സുധാസമുദ്രം
ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം
സമൂഹമൈത്രീകര ശോഭമാനം
മനുഷ്യധര്മ്മാമൃത രാമയാനം
ജയിച്ചിടട്ടെ സകലാഭിരാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: