ഹൂസ്റ്റണ്‍: ചൈനക്കെതിരെ തീവ്രനിലപാടുമായി അമേരിക്ക. ചൈനയ്ക്ക് യാതൊരുവിധത്തിലുള്ള നയതന്ത്രപരിരക്ഷയും നല്‍കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി.
ചൈനീസ് കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ 72 മണിക്കൂറാണ് അമേരിക്ക സമയം അനുവദിച്ചത്. എന്നാല്‍, ഇതിന് ശേഷവും പ്രവര്‍ത്തനം തുടര്‍ന്ന കോണ്‍സുലേറ്റിലേക്ക് അമേരിക്കന്‍ പോലീസെത്തുകയും തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെയടക്കം ബലമായി പുറത്താക്കിയ ശേഷം ഓഫീസ് പൂട്ടിക്കുകയായിരുന്നു.
ചൈനീസ് ഹാക്കര്‍മാര്‍ കോവിഡ് വാക്സിന് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന യുഎസ് ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു അമേരിക്കയുടെ കടുത്ത നടപടി. വാഷിങ്ടനിലെ എംബസിക്കു പുറമെ അമേരിക്കയില്‍ അഞ്ച് ചൈനീസ് കോണ്‍സുലേറ്റുകളാണുള്ളത്. അതിലൊന്നാണ് ടെക്സസിലെ ഹൂസ്റ്റണിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: