കണ്ണൂര്‍: ജില്ലയില്‍ 62 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര് വിദേശത്തു നിന്നും 29 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി രണ്ടു പേര് ഡിഎസ്സി ജീവനക്കാരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 34 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
റിയാദില്‍ നിന്നെത്തിയ കണ്ണപുരം സ്വദേശി (32), ദുബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശികളായ (28), എട്ടു വയസ്സുകാരന്, ജിദ്ദയില്‍ നിന്നെത്തിയ കല്യാശ്ശേരി സ്വദേശി (49), ഖത്തറില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി (28), ദുബൈയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി (43), സൗദി അറേബ്യയില്‍ നിന്നെത്തിയ കടമ്പൂര് സ്വദേശി (30) എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി (40), പെരിങ്ങോം സ്വദേശി (26), കൂടാളി സ്വദേശി (33), പാപ്പിനിശ്ശേരി സ്വദേശി (28), വേങ്ങാട് സ്വദേശി (26), ചെമ്പിലോട് സ്വദേശികളായ (38), എട്ടുവയസ്സുകാരന്, നാലു വയസ്സുകാരി, കുറ്റിയാട്ടൂര്‍ സ്വദേശികളായ (42), (26), പാനൂര്‍ സ്വദേശികളായ (50), (42), (39), മാലൂര്‍ സ്വദേശി (45), മാലൂര്‍ സ്വദേശി (42), കൂടാളി സ്വദേശി (26), ചിറ്റാരിപ്പറമ്പ് സ്വദേശി 27കാരന്, മംഗലാപുരത്തു നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി (52), മൈസൂരില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി (42), കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു വയസ്സുകാരന്, 10 വയസ്സുകാരി, 31കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി (57), കര്‍ണാടകയില്‍ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശി (29), ഹൈദരാബാദില്‍ നിന്നെത്തിയ അയ്യന്‍കുന്ന് സ്വദേശി (29), ഡല്‍ഹിയില്‍ നിന്നെത്തിയ ആന്തൂര്‍ സ്വദേശി (33), ആന്തൂര്‍ സ്വദേശി (31), ഷിംലയില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി (36), മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഉളിക്കല്‍ സ്വദേശി (29) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേര്.
കണ്ണൂര്‍ സ്വദേശി (21), കോട്ടയം മലബാര്‍ സ്വദേശികളായ (21), (20)രന്, മുഴക്കുന്ന് സ്വദേശികളായ (44), (22), (23), (58), (25), വേങ്ങാട് സ്വദേശി (58), കടമ്പൂര് സ്വദേശി (60), കതിരൂര്‍ സ്വദേശികളായ (65), (72), (30), ഒരു വയസുകാരന്, (65), തലശ്ശേരി സ്വദേശികളായ (19), (17), (എട്ട്), (45), (26), (49), പന്ന്യന്നൂര്‍ സ്വദേശി (16) എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് ഡിഎസ്സി ഉദ്യോഗസ്ഥര്‍ കോഴിക്കോട് സ്വദേശികളാണ്. മാലൂര്‍ സ്വദേശി 49കാരിയായ ആശ വര്‍ക്കറാണ് രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: