കൊച്ചി : സിനിമ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളും സിനിമ മേഖലയില്‍ ഇപ്പോഴുമുണ്ട്. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണക്കടത്ത് പണം സിനിമ നിര്‍മാണങ്ങള്‍ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധമുണ്ടാക്കി കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കര്‍ ആരോപിച്ചു. ഇത്തരക്കാരില്‍ നിന്നും പണം കൈപ്പറ്റുന്ന സിനിമ പ്രവര്‍ത്തകരുമുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദേശീയ അന്വേഷണ ഏജന്‍സി വിഷയത്തില്‍ അന്വേഷിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: