മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ജൂലൈ 15 മുതല്‍ 18 വരെ തീയതികളില്‍ തൊഴിലുറപ്പ് വിഭാഗവുമായി ബന്ധപ്പെട്ട മേറ്റുമാര്‍, തൊഴിലാളികള്‍ മുതലായവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്കി. ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പോസിറ്റീവായ ജീവനക്കാരി 18ന് വൈകീട്ട് 4.30 നും 5.30 മണിക്കും ഇടയില്‍ മേപ്പയ്യൂര്‍ ടൗണിലെ സലാം മാര്‍ട്ട് എന്ന സ്ഥാപനം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസ്തുത സമയങ്ങളില്‍ സ്ഥാപനം സന്ദര്‍ശിച്ച എല്ലാവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.
ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കള്ള് ഷാപ്പിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 15, 16, 17 തീയതികളില്‍ സ്ഥാപനത്തില്‍ എത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: