തൊടുപുഴ: കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി നാലര വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മ്മാണം ഇഴയുന്നു. ഇതോടെ 4.5 കോടി മുടക്കി തൊടുപുഴയാറിന് കുറുകെ നിര്‍മ്മിച്ച പാലം നോക്കുകുത്തിയാകുകയാണ്.
അപ്രോച്ച് റോഡില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഇതുകൊണ്ട് ലഭിക്കുന്ന് നടപ്പാലത്തിന്റെ പ്രയോജനവം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ആണ് പാലം നിര്‍മ്മിച്ചത്. ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച മാരിയില്‍ കലുങ്ക്, മലങ്കര പാലങ്ങളില്‍ മലങ്കര പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുകയും ചെയ്തു.
വിടെ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന കാരണത്താല്‍ നിര്‍മ്മാണം വൈകുകയായിരുന്നു. എന്നാല്‍ ന്യായമായ വില നല്കിയാല് സ്ഥലം വിട്ട് നല്‍കാമെന്ന് ഉടമസ്ഥര്‍ അറിയിച്ചെങ്കിലും നടപടി ഇഴയുകയാണ്. മൂലമറ്റം റോഡില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് വളരെ എളുപ്പം കാഞ്ഞിരമറ്റം ക്ഷേത്രത്തിലും മറ്റും എത്തിച്ചേരാന്‍ ഈ പാലം ഉപകരിക്കും. കെഎസ്്ആര്‍ടിസി ജങ്ഷനിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.
നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് നിര്‍മ്മിച്ച പാലത്തില്‍ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്നും കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് കാഞ്ഞിരമറ്റം, മുതലിയാര്‍മഠം, കാരിക്കോട് പ്രദേശത്തിന്റെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കിനും ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാനും സാധിക്കും. അതേ സമയം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.
കാഞ്ഞിരമറ്റം ഭാഗത്ത് നിന്ന് 200 മീറ്ററോളം ഭാഗത്തെ സ്ഥലം എറ്റെടുത്തെങ്കില് മാത്രമേ പാലത്തിലേയ്ക്കുള്ള അപാച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയൂ. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിച്ചാല്‍ ഒരു പ്രദേശത്തിന്റെ വികസനത്തിനും ഏറെ സഹായകരമാണ്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തെങ്കില്‍ മാത്രമെ പാലം ഗതാഗത യോഗ്യമാകുകയുള്ളൂ. രാവ് വൈകിയാല്‍ ഇപ്പോള്‍ പാലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുകയാണ്.
ബിജെപി സമര രംഗത്തേക്ക്
തൊടുപുഴ: അപ്രോച്ച് റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനും പാലം പണി പൂര്‍ത്തിയാക്കുന്നതിനും വേണ്ട നടപടികള്‍ അധികൃതര്‍ സത്വരമായി കൈ കൊക്കൊള്ളണമെന്ന് ബിജെപി മുന്‍സിപ്പല്‍ സമിതി ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം പ്രദേശത്തിന്റെ വികസനത്തിനും എത്രയും പെട്ടെന്ന് പാലം ഗതാഗത യോഗ്യമാവേണ്ടത് അത്യാവശ്യമാണ്.
മാറി മാറി വരുന്ന മുന്നണികളുടെ രാഷ്ട്രീയക്കളിയും അധികൃതരുടെ അനാസ്ഥയും അവസാനിപ്പിച്ച് ഉടന്‍തന്നെ അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുത്ത് പണി ആരംഭിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്‍സിപ്പല്‍ സമിതി അറിയിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് ജിതേഷ് സി, ജനറല്‍ സെക്രട്ടറി അനൂപ് പങ്കാവില്‍, സെക്രട്ടറി അഖില്‍ കാഞ്ഞിരമറ്റം, ഏരിയ പ്രസിഡന്റ് അനൂപ്. പി.വി, സെക്രട്ടറി രാകേഷ് എന്‍, ഹരി പയ്യമ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: