തൊടുപുഴ: പോലീസ് ഉദ്യോഗസ്ഥര്‍ അവധിയിലിരിക്കെ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഡിവൈഎസ്പിമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വിവാദത്തില്‍. ഏതെങ്കിലും തരത്തില്‍ ക്വാറന്റൈനിലായാല്‍ വകുപ്പുതല നടപടി എടുക്കുമെന്നാണ് ഉത്തരവിലുള്ളത്. തൊടുപുഴ, കട്ടപ്പന ഡിവൈഎസ്പിമാരാണ് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലറിന് പിന്നാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവ് ഇറക്കിയത്.
അവധിയിലോ ജോലിക്കിടയിലെ വിശ്രമത്തിലോ പോകുന്ന പോലീസുകാര്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ക്വാറന്റൈനിലാകാതെ നോക്കണമെന്നും ഇങ്ങനെ വന്നാല്‍ സ്വന്തം നിലയില്‍ ചെലവ് വഹിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ബന്ധുക്കളേയും മറ്റ് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തരത്തില്‍ ക്വാറന്റൈനിലാകുകയോ രോഗം വരുകയോ ചെയ്താല്‍ ഇവര്‍ വകുപ്പുതല നടപടി നേരിടേണ്ടിവരും്.
ഡിവൈഎസ്പിമാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് ആണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. പോലീസ് ഓഫീസര്‍മാര്‍ കച്ചവട-വ്യാപാര സ്ഥാപനങ്ങളില്‍ പോകുന്നത് ഒഴിവാക്കി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവരങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും അറിയിക്കണമെന്നും ഇത് സംബന്ധിച്ച്് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കുലര്‍ ഇറക്കിയത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ബാധിക്കില്ലെന്നും അവധിയില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ വീടുകളില്‍ കഴിയാതെ മറ്റിടങ്ങളില്‍ പോകുന്നത് ഒഴുവാക്കാനാണ് നടപടിയെന്നും തൊടുപുഴ ഡിവൈഎസ്പി കെ.കെ. സജീവ് വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ ഇൗ നടപടി രോഗബാധയ്ക്ക് ഇടയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: