തിരുവല്ല: നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കാത്തെ നാല്‍പ്പതോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നു. സിച്വാന്‍ യൂണിവേഴ്സിറ്റിയില്‍ മാത്രം 34 മലയാളി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഗ്വാങ്ഷു-ദല്‍ഹി വരെ വന്ദേഭാരത് മിഷന് വിമാനത്തില്‍ ആഗസ്ത് ആറിന് വരാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ എഴുതണ്ടേ എഫ്എംജിഇ എഴുതാന്‍ ഇവര്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്്. ആഗസ്ത് 31നാണ് പരീക്ഷ. ആറിന് ദല്‍ഹിയില്‍ എത്തിയാല്‍ 14 ദിവസം അവിടെ ക്വാറന്റൈനില്‍ കഴിയണം. പിന്നെ നാട്ടിലേക്ക് വന്നാല്‍ വീണ്ടു ക്വാറന്റനീല്‍ കഴിയേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.
ചൈനയില്‍ ഡിസംബര്‍ അവസാനം തുടങ്ങിയ കൊറോണ രോഗത്തിനിടയിലും ഈ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി മാത്രം ജീവന് പണയം വച്ച് അവിടെ നിന്നവരാണ് ഈ കുട്ടികള്‍. ഗ്വാങ്ഷു- ദല്‍ഹി വിമാനം തിരുവനന്തപുരത്തേക്കോ നെടുമ്പാശ്ശേരിക്കോ നീട്ടുകയോ അല്ലെങ്കില്‍ അന്നേ ദിവസം തന്നെ ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഭ്യന്തര വിമാനം തയാറാക്കുകയോ ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് നാട്ടില്‍ ക്വാറന്റൈല്‍ കഴിഞ്ഞ ശേഷം പരീക്ഷ എഴുതാന്‍ സാധിക്കുമെന്ന്് രക്ഷാകര്ത്താക്കള് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: