തൃശൂര്‍: 83 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗികളുടെ ആകെ എണ്ണം ആയിരം കടന്നു. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കൊറോണ പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.
ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുളള സമ്പര്‍ക്കം വഴി 16 പേര്‍ക്ക് രോഗം പകര്‍ന്നതാണ് ആശങ്ക. കൂടുതല്‍ പരിശോഘധനാ ഫലം വന്നാല്‍ മാത്രമേ രോഗവ്യാപനത്തിന്റെ തോത് വ്യക്തമാകൂ. ഇരിങ്ങാലക്കുട കെഎല്‍എഫില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷന്), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേര്‍ക്കാണ്. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ 5 ജീവനക്കാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് (49, പുരുഷന്) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. ഇരിങ്ങാലക്കുട മേഖലയില രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതും ജനത്തെ ഭാതിയിലാക്കുന്നുണ്ട് കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക കൂട്ടുന്നുണ്ട്
ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വന്ന പുരുഷന്മാരായ 5 തൊഴിലാളികള്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്നലെ 730 സാമ്പിളുകള്‍ മാത്രമാണ്് പരിശോധനയ്ക്ക് അയച്ചത്. ഇനി 2750 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 408 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: