കൊല്ലം: കല്ലറ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേരുടെ യാത്രാചരിത്രമില്ല.
119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നു. സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഏറ്റവും അധികം തലച്ചിറ സ്വദേശികളാണ് 21 പേര്. ചടയമംഗലത്ത് 13 പേര്‍ക്കും ആലപ്പാട്ട് 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കുടവെട്ടൂര്, വെളിനല്ലൂര്‍, പാരിപ്പള്ളി, അഞ്ചല്‍ സ്വദേശികളാണ് യാത്രാവിവരം ലഭ്യമല്ലാത്തവര്‍. 8500 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 730 ഇന്നലെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ 1117 പേര് ഗൃഹനിരീക്ഷണത്തിലായി. ആശുപത്രി നിരീക്ഷണത്തിലായവര്‍ 87ആണ്. ആകെ ശേഖരിച്ച സാമ്പിളുകള്‍ 24604.
പ്രതികരിക്കാൻ ഇവിടെ എഴുതുക: