ന്യൂദല്‍ഹി:പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാമാര്‍ഗ്ഗം എന്ന നിലയില്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജലപാത ഉപയോഗത്തിന് ഈടാക്കുന്ന ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് ഈ തീരുമാനം.
നിലവില്‍ ചരക്ക് നീക്കത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ജലഗതാഗതം വഴിയുള്ളതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ജലപാത ഉപയോഗ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നത് ചരക്ക് നീക്കത്തിന് ദേശീയ ജലപാതകള്‍ ഉപയോഗിക്കാന്‍ വ്യവസായങ്ങളെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ജല ഗതാഗത സൗകര്യം മറ്റ് ഗതാഗതമാര്ഗങ്ങള്ക്കുമേലുള്ള ഭാരം കുറയ്ക്കുമെന്നും വ്യവസായo സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജലപാതകള്‍ ഉപയോഗിക്കുന്നതിന് കപ്പലുകളില്‍ നിന്നും നേരത്തെ പണം ഈടാക്കിയിരുന്നു. നിലവില്‍ കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി കപ്പലുകളില്‍ നിന്ന് ഭാരത്തിനു അനുസൃതമായി കിലോമീറ്ററിന് 0.02രൂപ നിരക്കിലും വലിയ യാത്രാ കപ്പലുകളില്‍ നിന്ന് സമാനമായി 0.05 രൂപ നിരക്കിലുമാണ് തുക ഈടാക്കുന്നത്. പുതിയ തീരുമാനം ഉള്‍നാടന്‍ ജലഗതാഗതം 2019 -2020ലെ 72 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്ന് 2022-2023 ല്‍ 110 മില്യണ്‍ മെട്രിക് ടണ്‍ ആക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: