തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ബീഹാറില്‍ നിന്നെത്തിയ സംഘത്തിലുള്ളവര്‍ക്ക് നടത്തിയ പരിശോധനയില്‍ 10 പേര്‍ക്ക് കഴിഞ്ഞ ദിവസമാണ് പോസിറ്റീവായത്. തൊഴിലാളികളില്‍ 18 മുതല്‍ 47 വയസ് വരെയുള്ള പുരുഷന്മാരുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
38 പേരാണ് പാര്‍ക്കിലെ ജോലികള്‍ക്കായി ബീഹാറില്‍ നിന്നെത്തിയത്. തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്കില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍ക്കില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നവരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പാര്‍ക്കിനുള്ളിലേക്ക് കടത്തിവിടില്ല.
തൊഴിലാളികള്‍ 28 പേരെ പാര്‍ക്കിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നത്. പുറംലോവുമായി ബന്ധമില്ലാതെ തൊഴിലാളികള്‍ പാര്‍ക്കില്‍ തന്നെ കഴിയുന്നതിനാല്‍ രോഗവ്യാപനം ഉണ്ടാകാനിടയില്ലെന്നും 14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയായ ശേഷമേ ഇവരെ ജോലി ചെയ്യാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: