തൃശൂര്‍: കൊറോണ വ്യാപന സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ശക്തന് നഗര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രണ്ടു കടകള്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചയാള്‍ ഇവിടെ എത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കടകള്‍ അടപ്പിച്ചത്.
കൊറോണ സ്ഥിരീകരിച്ച ഇതര സംസ്ഥാനക്കാരനായ ലോറി ഡ്രൈവര്‍ മാര്‍ക്കറ്റിലെ കടകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാള്‍ മറ്റെവിടെയങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. നിലവില്‍ ശക്തന് മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ട വ്യാപാരികള്‍ക്ക് നിശ്ചിത സമയത്തു മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. പോലീസ് പരിശോധയ്ക്ക് ശേഷമേ മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നുള്ളൂ. സാമൂഹിക അകലം പാലിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്്. പൊതുജനങ്ങള്‍ക്ക് തിരക്കൊഴിഞ്ഞ നേരത്ത് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളൂ.
മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയിലും അണുനശീകരണം നടത്തുന്നുണ്ട. ഇപ്പോള്‍ അടപ്പിച്ച കടകളില്‍ ഉടനെ അണുനശീകരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ തട്ടുകടകള്‍ അടപ്പിച്ചു. പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്നാണ് തട്ടുകടകള്‍ അടപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഫുട്പാത്ത് കച്ചവടവും നിര്‍ത്തിവെപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: