പനത്തടി: പനത്തടി പഞ്ചായത്തിലെ പെരുതടിയില്‍ താമസിക്കുന്ന സഹോദരങ്ങളായ രാമചന്ദ്രന്, മാധവന് എന്നിവരുടെ കുട്ടികളായ സൂരജ് എട്ടാം ക്ലാസ്സ് നന്ദന ആറാം ക്ലാസ്സ് ഒന്നാം ക്ലാസ്സുകളില്‍ പഠിക്കുന്ന ശിവാനി ശിവന്യ എന്നീ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി സേവാഭാരതി പനത്തടിയുടെ നേതൃത്വത്തില്‍ ടിവി യും ഡിഷും അനുബന്ധ ഉപകരണങ്ങളും പനത്തടി ഖണ്ഡ് സംഘചാലക് ജയറാം സര്‍ളായ നേതൃത്വത്തില്‍ നല്കി.
ചടങ്ങില്‍ സേവാഭാരതി പനത്തടിയുടെ പ്രസിഡന്റ് പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് ചിത്രന് നെല്ലിക്കുന്ന്, ജോയി, സെക്രട്ടറി ബിനു എ നായര്‍, കമ്മറ്റിയംഗങ്ങളായ പ്രശാന്തന് പനത്തടി, സുരേഷ്, പെരുതടി സമീപവാസികളായ പി.രാമചന്ദ്രന്, എസ്.അനില്‍കുമാര്‍, ആര്.അജിത്ത്, കെ.ആര്.രാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: