നാഗര്‍കോവില്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കന്യാകുമാരി ജില്ലയില്‍ സ്ഥിതി അതിരൂക്ഷം. ഇന്നലെ അഞ്ച് മരണം സ്ഥിരീകരിച്ചു. രാമന് പുതുര്‍ സ്വദേശികളായ രണ്ടു പേര്, കഠിയപ്പട്ടണം ഫിഷര്‍മാന്‍ കോളനി സ്വദേശി, നാഗര്‍കോവില്‍ എന്‍ജിഒ കോളനി നിവാസി, മാര്‍ത്താണ്ഡം സ്വദേശി എന്നിവരാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ രോഗം വഷളായതിനെ തുടര്‍ന്ന് ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ മരണസംഖ്യ 26 ആയി.
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 3125 ആയി. ഇന്നലെ 184 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് കൂടാതെ ജില്ലയിലെ മൂന്നു വിവിധ കൊവിഡ് സെന്ററുകളിലായി 1585 പേര് ചികിത്സയില്‍ ഉണ്ട്. 1516പേര് രോഗമുക്തി നേടി.
നാഗര്‍കോവില്‍ സബ് ജയിലെ 17 തടവുകാര്‍ക്കും ഒരു ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. ഇവിടങ്ങളിലായി 50 ഓളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുളച്ചല്‍ എഎസ്പിക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: