തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് കൊറോണയെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം. ചാല കമ്പോളത്തിലെ ചില കച്ചവടക്കാര്‍ക്കെതിരെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം രോഗിയുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന് സംശയമുള്ളവരോട് ക്വാറന്റൈനില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരവധിപേരാണ് രോഗികളല്ലാത്തവരും എന്നാല്‍ രോഗികളുമായി സമ്പര്‍ക്കത്തിലായോ എന്ന സംശയത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നത്.
ഇങ്ങനെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കെതിരെയാണ് ചില സാമൂഹ്യവിരുദ്ധര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. ചാലയിലെ ചുമട്ടുതൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാലയിലെ ചില കച്ചവടക്കാരോടും സമീപവാസികളോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ചാല കമ്പോളത്തില്‍ ചെറുകച്ചവടം നടത്തിയിരുന്ന ചായത്തട്ടു നടത്തുന്നവര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍ പോയിരുന്നു. ഇവര്‍ക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത്.
ഇവര്‍ക്ക് കൊറോണ രോഗമാണെന്നും തീരെ അവശനിലയിലാണ് എന്ന തരത്തിലാണ് വ്യാജ പ്രചാരണം. ക്വാറെൈന്റനില്‍ ഇരിക്കുമ്പോഴുള്ള മാനസികസമ്മര്‍ദത്തിന് പുറമെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം ക്വാറന്റൈനില്‍ ഇരിക്കുന്നവരെ കുറച്ചൊന്നുമല്ല തളര്‍ത്തുന്നത്. മാനസികപിന്തുണ ആവശ്യമായവരുടെ മനോനില തകര്‍ക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: