കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കേന്ദ്രസര്‍ക്കാരിന്റെ നബാര്‍ഡ് സഹായത്തോടെ ലഭിച്ച എഴുപത് ലക്ഷം രൂപ മുക്കിയെന്ന് ആക്ഷേപം. കൊവിഡ് പ്രതിരോധത്തിനൊപ്പം കര്‍ഷകരുടെ പരിരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സഹകരണ വകുപ്പ് മുഖേന സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ട് എന്ന നിലയില്‍ എല്ലാ സഹകരണ ബാങ്കി
നും തുക അനുവദിച്ചത്.
കര്‍ഷകരില്‍ നിന്നും ഭൂമിയുടെ ആധാരമോ സ്വര്‍ണമോ ഈടായി സ്വീകരിച്ച് ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക വായ്പ നല്‍കാനാണ് ഈ പദ്ധതി നടപ്പാക്കിയത്. 50 ലക്ഷം രൂപ അനുവദിച്ചതായാണ് ബാങ്കിന്റെ ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ എഴുപത് ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഒരു മാസം മുന്‍പ് തന്നെ പലരും ബിനാമി പേരുകളില്‍ തുകയുടെ മുക്കാല്‍ പങ്കും കൈക്കലാക്കിയെന്നാണ് ആരോപണം ഉയരുന്നത്. ബാങ്കിന്റെ അവണൂര്‍, കല്ലേലി ശാഖകള്‍ വഴി ഒരു രൂപപോലും വിതരണം ചെയ്തിട്ടില്ല. നാമമാത്രമായ തുക പുറമെയുള്ളവര്‍ക്ക് നല്‍കിയിട്ട് ബാക്കി തുകയെല്ലാം തട്ടിയെടുത്തെന്നാണ് ആക്ഷേപം.
6.4 ശതമാനം പലിശയ്‌ക്ക് ലഭിക്കുന്ന വായ്പ കൃത്യസമയത്ത് തിരിച്ചടച്ചാല്‍ സബ്‌സിഡിയും ലഭിക്കും. ബാങ്കില്‍ നിന്നും കുറഞ്ഞ പലിശയ്‌ക്ക് ലഭിച്ച തുക ഇതേ ബാങ്കില്‍ പതിനൊന്ന് ശതമാനം പലിശയ്‌ക്ക് നിക്ഷേപിച്ചവരുമുണ്ട്. മതിയായ ഈട് വയ്‌ക്കാതെ തുക വീതം വച്ചതും വിവാദങ്ങളിലേക്കെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: