തിരുവനന്തപുരം: രണ്ടാം ദിവസവും തുടര്‍ച്ചയായി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം 200 കടന്നു. ജില്ലയില്‍ ഇന്നലെ 222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 206 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2583 ആയി. ഇന്നലെ ഒരു മരണവും സംഭവിച്ചു. പാറശ്ശാല സ്വദേശി രവീന്ദ്രന് (73) ആണ് മരിച്ചത്. ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ബുധനാഴ്ച മരിച്ച പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് (60) ന് ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു എന്നാണ് വിവരം. കിടപ്പുരോഗിയായ ഇവരെ ആശുപത്രിയിലേക്ക് മാറ്റും മുമ്പേ മരണം സംഭവിക്കുകയായിരുന്നു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു ഇവരുടെ സംസ്കാരം. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നിട്ടും ഇന്നലത്തെ സര്‍ക്കാര്‍ കണക്കില്‍ ഇവരുടെ മരണം ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച പാച്ചല്ലൂര്‍ സ്വദേശി പൊന്നമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇവരുടെ പേരും കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്നലെ രാത്രിയോടെ കുടപ്പനക്കുന്ന് സ്വദേശിയായ വി.ബാബു (56) മരിച്ചു. കുറച്ചുനാളായി ക്യാന്‍സര്‍രോഗത്തിന് ചികിത്സയിലായിരുന്നു. ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വാര്‍ഡില്‍ ഒരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ബാബുവിന് ശ്രവ പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഭാര്യ ഇന്ദിര, മക്കള്‍: അനു, അനീഷ്.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവറും വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ രണ്ടു പേരും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു കമാന്‍ഡോയും ഉള്‍പ്പെടുന്നു. കമാന്‍ഡോ ഉദ്യോഗസ്ഥന് പൂന്തുറയില്‍ ഡ്യൂട്ടി ചെയ്തിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 25 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 23 ജീവനക്കാര്‍ക്കും ഇന്നലെ പരിശോധന നടത്തിയപ്പോഴായിരുന്നു ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടത്തെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും തീരദേശ മേഖലയില്‍ നിന്നുള്ളവരാണ്. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നതായാണ് ഇന്നലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറ്റുകാല്‍, കുന്നപ്പുഴ, പാലോട്, ബാലരാമപുരം, നെയ്യാറ്റിന്‍കര, പേട്ട, കുടപ്പനക്കുന്ന്, തമ്പാനൂര്‍, നെട്ടയം, ഊരൂട്ടമ്പലം, ഗൗരീശപട്ടം എന്നിവിടങ്ങളിലും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്നലെ പുതുതായി 1121 പേര് രോഗനിരീക്ഷണത്തിലായി. 1,165 പേര് നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20,452. ഇതില്‍ 16,602 പേര് വീടുകളിലും 1,279 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു. 166 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ 2,571 പേര് നിരീക്ഷണത്തിലുണ്ട്. ഇന്നലെ 828 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 832 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,279 പേര് നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: