ഇടുക്കി: കൊറോണ വ്യാപനം വര്‍ധിച്ച വണ്ണപ്പുറം പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഉത്തരവ് പുറപ്പെടുവിച്ചു. പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് മേഖലകളായിരിക്കും.
1, 2, 4, 17 വാര്‍ഡുകളില്‍ ഇന്ന് രാവിലെ 6 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ആശുപത്രികളും പെട്രോള്‍ പമ്പുകളും, പാചകവാതക വിതരണ ഏജന്‍സികളും മെഡിക്കല്‍ ഷോപ്പുകളും അവശ്യ സര്‍വ്വീസിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ പ്രസ്തുത വാര്‍ഡുകള്‍ക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കുന്നതല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാ
പാര സ്ഥാപനങ്ങള്‍ക്കും മില്‍ക്ക് ബൂത്തുകള്‍ക്കും രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര വാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: