പോത്തന്‍കോട്: മുറമേല്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കി പുതിയ കെട്ടിടം ഒരുങ്ങി. നിരവധി വര്‍ഷക്കാലത്തെ മയിലാടുംമുകള്‍ വാര്‍ഡിലെ ജനങ്ങളുടെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഗ്രാമത്തിലെ കുട്ടികളുടെ അടിസ്ഥാനപഠനത്തിനും വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, 6 വയസ്സിനു താഴെയുള്ള കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ക്ഷേമപ്രവര്ത്തനങ്ങള്ക്കുമായിട്ടാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് അങ്കണവാടിയുടെ നിര്രാണത്തിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഖാദറാണ് സ്ഥലം വിട്ടുനല്‍കിയിരുന്നത്.
തുടര്‍ന്നുള്ള ഇടത് രാഷ്ട്രീയ ഭരണം അങ്കണവാടിയുടെ വികസനത്തെ അട്ടിമറിക്കുകയായിരുന്നു. കാലഹരണപ്പെട്ട് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ കുരുന്നുകളെ അടിസ്ഥാനപഠനത്തിന് അയയ്ക്കാനും നവജാത ശിശുക്കളുമായി അങ്കണവാടിയിലെത്തുവാനും രക്ഷിതാക്കള്‍ക്കും ഭീതിയായിരുന്നു. തുടര്‍ന്ന് വാര്‍ഡില്‍ മാറിവന്ന ബിജെപി ഭരണം അങ്കണവാടിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവുകയായിരുന്നു. ലോകബാങ്കിന്റെയും പഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതിയുടെയും സഹായത്തോടെ 13.5 ലക്ഷം രൂപ ചെലവിട്ടാണ് പുതിയൊരു അങ്കണവാടി കെട്ടിടം നിര്‍മിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചെങ്കിലും പ്രളയവും കാലാവസ്ഥാ വ്യതിയാനം മൂലവും പദ്ധതി വൈകിയിരുന്നു. അടുത്തിടെയാണ് വൈദ്യുതി കണക്ഷന് കെട്ടിടത്തിന് ലഭിച്ചിരുന്നത്. പുതിയ കെട്ടിടനിര്‍മാണ കാലഘട്ടത്തില്‍ സമീപത്തെ വാടക കെട്ടിടത്തിലായിരുന്നു കുട്ടികളുടെ പഠനം.
കൊറോണ വ്യാപനത്തില്‍ നിന്നും നാട് മോചനമായാല്‍ പുതിയതായി നിര്‍മിച്ച അങ്കണവാടി കെട്ടിടത്തില്‍ ഇരുന്നു പഠിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: