കൊച്ചി: സ്വര്‍ണക്കടത്തിടപാടില്‍ ഭീകര സംഘടനകളായ എല്‍ടിടിഇയും അല്‍ ഉമ്മയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മലപ്പുറം എടക്കണ്ടം സ്വദേശി സെയ്തലവി (ബാവ) യുടെ ഇടപാട് തബ്ലീഗ് വഴി. മതവിശ്വാസത്തിന്റെ പേരില്‍ കടുത്ത നിലപാടെടുക്കുന്ന തബ്ലീഗുകാരില്‍ പലര്‍ക്കും ഭീകര പ്രവര്‍ത്തന സഹായക സംഘടനകളുമയി അടുത്ത ബന്ധമുണ്ട്.
എല്ടിടിയുടെയും അവര്‍ക്ക് സഹായികളായിരുന്ന അല്‍ ഉമ്മയുടെയും നിരോധനത്തിനു ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നാണ് സെയ്തലവി ഇടപാടുകള്‍ തുടര്‍ന്നിരുന്നത്. മതവിശ്വാസ വഴിയില്‍ പോകുന്ന സമാധാന പ്രിയര്‍ എന്ന ഈ വിഭാഗത്തിനു കിട്ടുന്ന പരിഗണനയാണ് ഇതിന് സഹായകമായത്.
കൊറോണാ വിലക്കുകള്‍ നിലനില്‍ക്കെ ദല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് മുന്നൂറോളം പേര് പങ്കെടുത്തിരുന്നു. മടങ്ങിയെത്തിയ അവരില്‍ 284 പേരെ ഏറെ വൈകിയാണ് പോലീസ് തിരച്ചിലില്‍ പോലും കണ്ടെത്തിയത്. അവരെക്കുറിച്ച് വിവരങ്ങളില്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രസ്താവിച്ചിരുന്നു. ധാരാളം യാത്രകള്‍ പതിവാക്കിയ ഈ വിഭാഗത്തിനൊപ്പം നിന്ന് വിവിധ രാജ്യവിരുദ്ധ രഹസ്യ ഇടപാടുകളില്‍ പങ്കുവഹിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് കണ്ടെത്തല്‍.
തബ്ലീഗിന്റെ പ്രവര്‍ത്തകരും ഒപ്പം മറ്റ് ഇസ്ലാമിക സംഘടനകളുടെ രഹസ്യ പ്രവര്‍ത്തകരുമാണ് ഇവര്‍ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഐബി റിപ്പോര്‍ട്ടു പ്രകാരം, പരസ്യമായി തബ്ലീഗ് പ്രവര്ത്തനത്തിലുള്ളവര് കേരളത്തിലെ ചില സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ എന്നിവയില്‍ രഹസ്യ പ്രവര്‍ത്തനങ്ങളിലുണ്ട്.
മലപ്പുറം വേങ്ങര, വള്ളുവമ്പ്രം, ചെമ്മാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിലും മുംബൈയിലും സെയ്തലവിക്ക് സ്വത്തുണ്ട്. സെയ്തലവിയുടെ സമ്പാദ്യക്കണക്കെടുത്ത ശേഷം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: