ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുയായി ആയ അഭിഭാഷകന്റെ ഹര്‍ജി.ആഗസ്റ്റ് 5ന് നടത്താനിരിക്കുന്ന ചടങ്ങ്, അണ്‍ലോക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ഡല്‍ഹി സ്വദേശിയായ സാകേത് ഗോഖലെയെന്ന അഭിഭാഷകനാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ 200 പേരോളം പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ഇക്കാര്യം അണ്‍ലോക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അഭിഭാഷകന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 150 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്ന് ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാരിനെതിരേ സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്ന വ്യക്തി കൂടിയാണ് ഗോഖ്‌ലെ. രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: