കൊട്ടാരക്കര: കോവിഡ് രോഗവ്യാപനത്തിന്റെ ദുരിതക്കയത്തില്‍ വെട്ടിക്കവല. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 96 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ ബാര്‍ബറും വ്യാപാരിയുമടക്കമുണ്ട്.
വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. പോസിറ്റീവായതില്‍ 32 പേരും തലച്ചിറ സ്വദേശികളാണ്. ഇതില്‍ ഉള്‍പ്പെടുന്ന വ്യാപാരി കട തുറന്ന് പ്രവര്‍ത്തിപ്പിച്ചത് കൂടുതല്‍ ആശങ്കയ്ക്ക് ഇടനല്കുന്നു. കുട്ടികള്‍ അടക്കമുള്ളവരിലാണ് പോസിറ്റീവ് കണ്ടെത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ പച്ചൂരില്‍ മൂന്നുപേര്‍ക്കും നിരപ്പില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവിടെ രോഗബാധയുണ്ടായത്. അതിനാല്‍ അഞ്ഞൂറിലധികം പേരുടെ സ്രവം പരിശോധിച്ചു. കൊട്ടാരക്കര നഗരസഭയില്‍ മൂന്നുപേര്‍ക്ക് ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചു. മുസ്ലിം സ്ട്രീറ്റ് വാര്‍ഡില്‍ സമൂഹവ്യാപനത്തിന്റെ സാദ്ധ്യതകള്‍ അകന്നുപോയതിന്റെ ആശ്വാസമുണ്ട്. ആകെ 48 പേര്‍ക്കാണ് കൊട്ടാരക്കരയില്‍ രോഗം സ്ഥിരീകരിച്ചത്. ഉമ്മന്നൂരില്‍ ഒരാള്‍ക്കും ഇളമാട് രണ്ടുപേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: