പത്തനാപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയായി മാറിയ സാമൂഹ്യവിരുദ്ധനെ നാടുകടത്തണമെന്ന ആവശ്യവുമായി ഒരു ഗ്രാമം മുഴുവന്‍ രംഗത്ത്. കുന്നിക്കോട് പാപ്പാരംകേട് നിവാസികളാണ് വിളക്കുടി പഞ്ചായത്തിന് നിവേദനം നല്‍കിയത്.
മാണിക്യംവിള വീട്ടില്‍ ചിമ്പു എന്ന മാര്‍ഷലി(30)നെതിരെയാണ് നാട്ടുകാരുടെ പരാതി. ഇയാളുടെ അതിക്രമം മൂലം ഭീതിയുടെ നടുവിലാണ് ഇവിടുത്തുകാര്‍. അയല്‍വാസിയായ 52 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കേസില്‍ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്ത മാര്‍ഷല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സമാനമായ നിരവധി പീഡനപരാതികളാണ് ഇയാളുടെ പേരിലുളളത്. ജാമ്യത്തില്‍ ഇറങ്ങിയശേഷം സ്ത്രീകള്‍ക്ക് നേരേ അതിക്രമം നടത്തുന്നതാണ് പതിവുരീതി. രാത്രികാലങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം അയല്‍വാസികളുടെ വീടുകളിലെത്തി കേടു വരുത്തുന്നതും നിത്യസംഭവമാണ്. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പാപ്പാരംകോട് എത്തിയത്.
നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ യുവാവിനെതിരെ ‘കാപ്പ’ ചുമത്തി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അജിമോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: