ടിക് ടോക്ക്, ഹലോ, വീചാറ്റ് തുടങ്ങിയ 59 ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകള്‍ ഭാരത സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അത് ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളേയും ഡിജിറ്റല്‍ വ്യവസ്ഥയേയും ഞെട്ടിച്ചു. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഒരുമിച്ച് ഇന്ത്യയില്‍ പ്രതിമാസം 20 കോടിയിലധികം സ്മാര്‍ട്ട ്ഫോണ്‍ ഉപയോക്താക്കളുണ്ട്. അവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
ചൈനീസ് കമ്പനിയായ ബൈറ്റെഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പോലുള്ള ആപ്ലിക്കേഷനുകളുടെ പ്രതിമാസം 12 കോടിയിലധികം ഉപയോക്താക്കളുടെ ഡാറ്റ സിംഗപ്പൂര്‍ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍, ഡാറ്റാ സ്വകാര്യതയുടെയും സുരക്ഷയുടെയും അപകട സാധ്യത സര്‍ക്കാര്‍ നിരോധനത്തില്‍ എടുത്തുകാണിക്കുന്നു. ടിക് ടോക്കിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതിനാല്‍ത്തന്നെ നിരോധനത്തെ തുടര്‍ന്ന് ടിക് ടോക്ക് പ്രസ്താവനയുമായി രംഗത്തെത്തി. അതേസമയം, ചൈനീസ് ആപ്പ് നിരോധനത്തിനിടയില്‍ ഇന്ത്യന്‍ നിര്‍മ്മിത സോഷ്യല്‍-വീഡിയോ ആപ്ലിക്കേഷനുകളായ മിട്രോണ്‍, റോപോസോ എന്നിവയുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി.
ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകള്‍ ഡാറ്റാധിഷ്ടിത മെഷീന് ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് അവരെ ആകര്‍ഷകവുമാക്കുന്നു. നമ്മുടെ രാജ്യത്തിന് പുറത്ത് ഡാറ്റ സംഭരിക്കപ്പെടുന്നതിനാല്‍, ഉപയോക്തൃ പെരുമാറ്റത്തിന്റെ ഡാറ്റാ മൈനിംഗും, 20 കോടിയിലധികം ഇന്ത്യാക്കാരുടെ മുന്‍ഗണനകളും ദുരുപയോഗം ചെയ്യപ്പെടുന്ന പക്ഷം അത് ആ സമൂഹത്തെ വലിയ തോതില്‍ ബാധിക്കും. ചില സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള അനായാസ ഉപാധികളായി മാറിയതിനാല്‍, യുവ ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിന് ശക്തമായ ഉള്ളടക്കക്രമീകരണവും സ്വകാര്യതയും ആവശ്യമാണ്.
എന്നിരുന്നാലും ചൈനീസ് ആപ്ലിക്കേഷന്‍ നിരോധനം, താല്‍പ്പര്യമുള്ള ഇന്ത്യന്‍ ബിസിനസുകള്‍ക്ക് മുന്നോട്ട് വരാനുള്ള അവസരം നല്കുന്നു. 25 വയസില്‍ താഴെയുള്ള അറുപത് കോടിയിലധികം വരുന്ന യുവാക്കള്‍ക്ക് വേണ്ടി ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപ്പിച്ച ഇന്നോവേഷന്‍ ചാലഞ്ചിലൂടെ കമ്പനികള്‍ക്ക് അവസരമുണ്ട്. അടുത്ത ദശകത്തില്‍ ഗെയിമിംഗ്, സാമൂഹിക മാധ്യമങ്ങള്‍, ഡിജിറ്റല്‍ വിനോദം എന്നിവ യുവാക്കള്‍ കൂടുതല്‍ ഉപയോഗിക്കുമെന്നതിനാല്‍ ഇവ അതിവേഗം വളര്‍ച്ച കൈവരിക്കും.
മാര്‍ച്ച് 2020 ല്‍ ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ ആഗോള ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ 100 കോടിയിലധികംഡൗണ്ലോഡുകള് മറികടന്നു. ഇന്ത്യയിലും ഗെയിമിംഗ് ആപ്പുകള്‍ക്ക് ജനപ്രീതിയുണ്ട്. ഷൗട്ട് കാസ്റ്റര്മാര്, പ്രൊഫഷണല്‍ ഗെയിമര്‍ എന്നീ നിലകളില്‍ ഇപ്പോള്‍ത്തന്നെ അവര്‍ക്ക് കാര്യമായ വരുമാനം നേടാന്‍ സാധിക്കും. ബ്രാന്‍ഡുകളുടെ പിന്തുണയോടെയും സാമൂഹിക മാധ്യമങ്ങളിലൂടെ ജനപ്രീതി നേടുന്നതിലൂടെയും പ്രോ-ഗെയിമര്‍മാര്‍ക്ക് ഇപ്പോള്‍ ഇ-സ്പോര്‍ട്സ് താരങ്ങളാകാം. ഭാവിയില്‍ വിദ്യാഭ്യാസം, പരിശീലനം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്ന ബിസിനസ്സുകള്‍ക്ക് ഗെയിമിംഗ് പുതിയ അവസരങ്ങള്‍ തുറക്കും.
130 കോടി ഉപഭോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍, നമ്മുടെ സംസ്കാരത്തെ നന്നായി മനസ്സിലാക്കുന്ന നമ്മുടെ പൗരന്മാര്ക്കേ സാധിക്കൂ. സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് ടാലന്റ്പൂളും ലഭ്യമായതിനാല്‍, അതിവേഗം വളരുന്ന ഈ ബിസിനസ്സ് അവസരങ്ങള്ക്കായിഎല്ലാ ഇന്ത്യന്‍ സംരംഭകരും മുന്നില്‍ നിന്ന് നയിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ളഈ ഡിജിറ്റല്‍ ഡൊമെയ്നുകളിലെ ഏറ്റവും വലിയ തൊഴില്‍ സൃഷ്ടാക്കളും നവീനാശയങ്ങളുടെ വക്താക്കളുമായി മാറാന്‍ ഇന്ത്യന്‍കമ്പനികള്‍ക്ക് ഇതിലൂടെ കഴിയും.
രൂപക് നായര്‍
( പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വിനോദ-സാങ്കേതിക കമ്പനിയായ ജെറ്റ് സിന്തസിസിലെ എസ്വിപിയും ബിസിനസ് ഹെഡ് ഗെയിമിംഗുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: