1950 ജൂണ്‍ അവസാനം, കൊറിയന്‍ സംഘര്‍ഷത്തെക്കുറിച്ച് തന്റെ ചിന്താരേഖയെന്തെന്ന ചോദ്യത്തിന്, ശ്രീ അരവിന്ദന്, ‘അക്കാര്യം പൂര്‍ണ്ണമായും ലളിതമാംവിധം സുവ്യക്തമാണ്…വന്‍കരയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധപ്പെടുത്തി അപഗ്രഥിക്കുമ്പോള്‍, അവരുടെ കൗശലോപയങ്ങള്ക്ക് മുന്നോടി എന്ന വിധം, തുടക്കത്തില്‍ വടക്കന്‍ ഭാഗങ്ങളിലും പിന്നീട് തെക്കു-കിഴക്കന്‍ ഏഷ്യയിലും മേല്‍ക്കൈ നേടുകയും കൈവശപ്പെടുത്തുകയും ചെയ്യുക എന്ന കമ്യൂണിസ്റ്റ് പ്രചരണപദ്ധതിയുടെ ആദ്യനീക്കമാണിത്. ആ യാത്രയില്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍, ടിബറ്റിനെയും അധീനപ്പെടുത്തുക എന്ന ലക്ഷ്യവും”.
1949 ല്‍ തന്റെ The Ideal of Human Unity എന്ന ഗ്രന്ഥം, കാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, പരിഷ്കരിക്കെ ഒരു അനുബന്ധ അദ്ധ്യായം കൂടി ചേര്‍ത്തു. അതില്‍ വളരെ വ്യക്തമായി എങ്ങിനെയാണ് കമ്യൂണിസ്റ്റ് ശക്തികള്‍ അന്തിമമായി, മറ്റുള്ളവയെ നിഷ്പ്രഭമാക്കും വിധത്തിലുള്ള ശക്തിപ്രഭാവത്താല്‍, തെക്കുപടിഞ്ഞാറന്‍ ഏഷ്യയ്ക്കും ടിബറ്റിനും നേരെ ‘വിഴുങ്ങല്‍ ഭീഷണി’ ഉയര്‍ത്തുകയും പിന്നീട് ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി, ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മുഴുവനായി മറികടന്നു വരികയും ചെയ്യുക എന്നു വ്യക്തമാക്കുന്ന ഒരധ്യായം അദ്ദേഹം ഉള്‍പ്പെടുത്തുകയുണ്ടായി.
മഹര്‍ഷി അരവിന്ദന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളുമായ കെ.ഡി. സേത്ന മുംബെയില്‍ നിന്ന് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘മദര്‍ ഇന്ത്യ’ എന്ന ദൈ്വവാരികയില്‍ എഴുതിയിരുന്ന മുഖപ്രസംഗത്തിലൂടെ നാം കണ്ണോടിക്കുകയാണെങ്കില്‍, കമ്യൂണിസ്റ്റ് ചൈനയ്ക്ക് തിടുക്കത്തില്‍ അംഗീകാരം നല്കുവാനുള്ള നീക്കത്തെ അദ്ദേഹം എതിര്‍ത്തിരുന്നുവെന്നു മനസ്സിലാക്കാം. 1949 നും 1950 നും ഇടയിലുള്ള ‘മദര്‍ ഇന്ത്യ’യിലെ മുഖപ്രസംഗങ്ങളെല്ലാം അരവിന്ദന് തന്നെ സംശോധിച്ച്, വേണ്ട മാറ്റങ്ങള്‍ വരുത്തി, അനുവാദം നല്‍കിയതിനുശേഷമാണ് അന്തിമരൂപം നല്‍കിയിരുന്നതെന്ന് സേത്ന രേഖപ്പെടുത്തുന്നുണ്ട്. ‘മദര്‍ ഇന്ത്യയുടെ ‘ മുഖപ്രസംഗങ്ങള്‍ ‘ചൈന’ വിഷയത്തില്‍ എടുത്തുപറയത്തക്ക വിധം മൂര്‍ച്ചയേറിയവയും ദീര്ഘദര്ശിത്വമുള്ളവയുമായിരുന്നു. ‘ചുവപ്പു ചൈനയെ ഇന്ത്യ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യട്ടെ, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ ഇന്ത്യയെ ഒരിക്കലും ഒഴിവാക്കുകയില്ല, അതിനാല്‍ ഇന്ത്യയെപ്പോലുള്ള ജനാധിപത്യ വ്യവസ്ഥിതികളോട് ചുവപ്പന്‍ ചൈനയുടെ അടിസ്ഥാനപരമായ ശത്രുതാമനോഭാവവും വെറുപ്പും കാണാതിരിക്കുന്നത് രാഷ്ട്രീയമായി ‘ബാലിശമായിരിക്കു’ മെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. ഏറെ സ്തുതിക്കപ്പെടുന്ന നെഹ്റുവിന്റെ നിക്ഷ്പക്ഷതയും, ഏതെങ്കിലും ഒരു വന്‍ സഖ്യത്തിന്റെ ഭാഗമാകുന്നതിനുള്ള അദ്ദേഹത്തിന്റെ വൈമനസ്യവും, മാവോയെ ഇന്ത്യയോട് അല്പമെങ്കിലും സ്നേഹമുള്ളവനായി മാറ്റുകയില്ല’,’ മുഖപ്രസംഗം തുടരുന്നു.
‘മദര്‍ ഇന്ത്യ’യുടെ മറ്റൊരു മുഖപ്രസംഗം നേപ്പാള്‍ വിഷയത്തില്‍ ദീര്‍ഘദര്‍ശനം ചെയ്യും വിധം ,ഇന്ത്യയുടെ നയരൂപീകരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതായിരുന്നു. ‘മാവോ സര്‍ക്കാരിന് ഇന്ത്യ നല്കുന്ന അംഗീകാരം, അവര്‍ നേപ്പാളിനെ കണ്ണു വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയില്ല.’ ‘ഏഷ്യാ വന്‍കരയിലെ കമ്യൂണിസ്റ്റ് സ്വാര്‍ത്ഥ താല്‍പ്പര്യ വര്ദ്ധനവിനനുകൂലമായ പദ്ധതികളില്‍ നേപ്പാളിലുള്ള ഇടപെടലും ഉള്‍പ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്’. ചൈന ടിബറ്റിനെ കടന്നാക്രമിച്ച ശേഷം, 1950 ന്റെ അവസാനത്തില്‍ പ്രസിദ്ധീകരിച്ച മറ്റൊരു മുഖപ്രസംഗത്തില്‍, ഈ പ്രദേശത്തെ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ‘മാവോയുടെ യന്ത്രവത്കൃത ദശലക്ഷങ്ങളെ ” ക്കുറിച്ച് പറയുന്നു’. മാവോയുടെ ടിബറ്റന്‍ സാഹസത്തിന്റെ പ്രാധാന്യം,
ഇന്ത്യയ്ക്കടുത്തേക്ക് ചൈനയുടെ അതിര്‍ത്തികള്‍ മുന്നോട്ടു കൊണ്ടു പോകുകയും ഉചിതമായ തന്ത്രങ്ങളോടെ ഉചിത സമയത്ത് കടന്നടിക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുക എന്നതുമാണ്. മാവോയുടെ ടിബറ്റന്‍ ആക്രമണത്തിന്റെ പ്രാഥമിക ചേതോവികാരം, സാധിക്കുന്ന വേഗത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തുക എന്നതാണ്” മുഖപ്രസംഗം നിരീക്ഷിക്കുന്നു. 1963ല്‍ ശ്രീ അരവിന്ദന്റെ പ്രവചനം പ്രസിഡന്റ് കെന്നഡിയെ കാണിച്ചു. The Ideal of Human Unity എന്ന ഗ്രന്ഥം, വൈറ്റ് ഹൗസിലെ ഒരു യോഗത്തിനു ശേഷം, തനിക്ക് സമ്മാനിച്ച നയതന്ത്രജ്ഞനും
പാര്ലമെന്ററിയനുമായ സുധീര്‍ ഘോഷിനോട്, മഹര്‍ഷി അരവിന്ദന്റെ പ്രവചനം പലകുറി വായിച്ച ശേഷം കെന്നഡി ഇങ്ങനെ പ്രതികരിച്ചുവത്രെ. ‘തീര്‍ച്ചയായും ഇതില്‍ ഒരു അച്ചടിപ്പിശക് ഉണ്ട്. തീയതി 1960 ആയിരുന്നിരിക്കണം, 1950 അല്ല. ഇന്ത്യയിലെ ഒരു മൂലയില്‍ ധ്യാനവും വൈചാരിക സാധനയുമായി കഴിയുന്ന ഒരാള്‍ കമ്യൂണിസ്റ്റ് ചൈനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 1950-ല്‍ തന്നെ പ്രവചിച്ചുവെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്?’കെന്നഡി പ്രതികരിച്ചുവത്രെ. (1950 ഡിസംബറില്‍ അരവിന്ദ മഹര്‍ഷി സമാധിയായിരുന്നു !)തുഴയില്ലാത്ത, തന്ത്രപരമായ ആഴമില്ലാത്ത, ചേരിചേരാനയത്തില്‍ നെഹ്റു മുഴുകിയപ്പോള്‍, മഹര്‍ഷി അരവിന്ദന് 1950ല്‍ തന്നെ ഇവയെല്ലാം മുന്‍കൂട്ടിക്കണ്ടു എന്നത്ഏറെ ശ്രദ്ധേയമാണ്.
ശ്രീ അരവിന്ദ സമാധിക്ക് ഒരു ദിവസം മുമ്പ്, 1950 ഡിസംബര്‍ 6 ന് , ഇന്ത്യന്‍ പാര്‍ലമെന്റ് ‘അന്തര്‍ദ്ദേശീയ സാഹചര്യങ്ങളെ’ ക്കുറിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ വിശദമായും ശക്തമായും ഇടപെട്ടുകൊണ്ട് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, കമ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് തീക്ഷ്ണമായ വിശകലനവും പ്രകടമാക്കി. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനരഹിതമായ നയം കൈക്കൊള്ളുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിക്കൊണ്ട്, ഡോ.മുഖര്‍ജി ഇങ്ങനെ വാദിച്ചു – ‘എല്ലാവരെയും സന്തുഷ്ടരാക്കാനുള്ള ശ്രമങ്ങളുടെ സാധ്യതക്കെതിരെയും നാം രക്ഷ ഒരുക്കേണ്ടതുണ്ട്. അത് തികച്ചും അപായകരമായ ഒരു നേരമ്പോക്കാണ്’. ‘അവരുടെ സ്വന്തം ജനതയുടെ മോചനത്തിനുള്ള ചൈനയുടെ ഉല്‍ക്കണ്ഠയില്‍ നമുക്ക് തര്‍ക്കമില്ല. എല്ലാവര്ക്കും ചൈനീസ് ജനതയോട് അനുകമ്പയുണ്ടാകും, പക്ഷെ ചൈനയുടെ കൈകളാല്‍ മോചനം കൈവരിക്കാന്‍ താല്പര്യമില്ലാത്തവരുടെ മോചന ശ്രമവും അവര്‍ സ്വയം ഏറ്റെടുക്കുകയാണെങ്കില്‍ അത് സ്വാഭാവികമായും ചൈനയെ മാത്രമല്ല, ലോകത്തിന്റെ ബാക്കി ഭാഗങ്ങളെയും, വിശിഷ്യാ ഏഷ്യയെയും സങ്കീര്‍ണ്ണതകള്‍ ബാധിക്കും. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനീസ് കടന്നാക്രമണത്തെ പിന്തുണച്ചുകൊണ്ട്, കമ്യൂണിസ്റ്റ് സംഘടിത ഗ്രൂപ്പുകളുടെ ആശയപരവും രാഷ്ടീയപരവും ആയ നീതീകരണം ഇതേ ‘വിമോചന’ തത്വമായിരുന്നു!
എം.എസ്.ഗോള്‍വള്‍ക്കറും ചൈനയെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് പ്രകടമാക്കിയിരുന്നു. തന്റെ അവസാനത്തെ അഭിമുഖങ്ങളിലൊന്നില്‍ ഗുരുജി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. ‘ചൈനക്കാര്‍ അവരുടെ ഭൂതകാലവുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. കുറച്ചു നാള് കൂടി കാത്തിരിക്കൂ. അവരുടെ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മുഴുവന്‍ വീണ്ടും സ്പഷ്ടമാകും. അധികാരവും സ്വാധീനവും ഗ്രസിക്കുന്നതിനുള്ള ഹസ്തങ്ങളും, വ്യാപിപ്പിക്കാനുള്ള അവരുടെ വര്‍ത്തമാനകാല രൂപരേഖകളും, അവരുടെ മുന്‍കാല ചക്രവര്‍ത്തിമാരുടെ പാരമ്പര്യത്തിനനുസൃതമായിത്തന്നെയാണ്’. പക്ഷെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുന്കൂട്ടിക്കണ്ടിരുന്നതു പോലെ കമ്യൂണിസ്റ്റ് ചൈനയും ഒരു താത്ക്കാലിക ഘട്ടം മാത്രമാണ് എന്നാണ് ഗുരുജി നിരീക്ഷിച്ചത്. ഖേദകരമെന്നു പറയട്ടെ നെഹ്റുവിന് ചൈനയെക്കുറിച്ച് ഇത്തരം വിലയിരുത്തലുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.മേല്പറഞ്ഞ കരുത്തര്‍ക്ക് അത് സാധിച്ചിരുന്നു. ഇന്ന് ഒരിക്കല്‍ക്കൂടി, രാഹുലിന് കാണാന്‍ സാധിക്കാത്തത് മോദി കാണുന്നു!
(ഡോ.ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ അനിര്‍ബാന്‍ ഗാംഗുലി ദ ന്യൂ സണ്‍ഡേ എക്സ്പ്രസ് മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: