ആത്മീയശക്തി അതിഗംഭീരമായ ശക്തിയാണ്. പര്‍വതങ്ങളെപ്പോലും തവിടുപൊടിയാക്കുന്നതും, ഒരുവന് സൃഷ്ടിച്ച പ്രപഞ്ചത്തെ അയാളില്‍തന്നെ വിലയിപ്പിക്കുന്നതും ആയ ശക്തിയാണ് അധൃഷ്യമായ ആത്മീയശക്തി. അത്രകണ്ട് പ്രഭാവശാലികളായ യോഗികളുടെ പരമ്പര ഭാരതത്തില്‍ അസ്തപ്രായമായോ? അവരുടെ വാക്കുകളുടെ മൂല്യവും ശക്തിയും വിനഷ്ടമായിത്തീര്ന്നോ? ഇല്ല. ഒരിക്കലുമില്ല. ആത്മീയശക്തി ചിരസ്ഥായിയാണ്. ഭാരതം യോഗഭൂമിയാണ്. മുന്നോട്ടു വരുവിന്‍. ഉണരുവിന്‍.നിങ്ങളുടെ ഋഷിപാരമ്പര്യത്തില്‍ അഭിമാനം കൊള്ളുവിന്‍. മഹത് കര്‍മ്മങ്ങളിലൂടെ നിങ്ങളുടെ വിശ്വാസത്തെ പ്രഖ്യാപിക്കുവിന്‍. ദീര്‍ഘദൃഷ്ടി, ഭാവിയിലേക്കു ബഹുദൂരം വ്യാപിക്കുന്ന ദൃഷ്ടി, അതിസൂക്ഷ്മമായ വികാരങ്ങളെപ്പോലും ദര്ശനസീമയില്നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിസ്ത്രൃതവ്യാപ്തമായ ദൃഷ്ടി, അപ്രകാരം വെട്ടിത്തിളങ്ങുന്ന ദൃഷ്ടി നിങ്ങള്‍ക്കുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: