തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കേരളത്തിലെ കൊറോണ രോഗബാധിതരുടെ എണ്ണം. ഇന്ന് സംസ്ഥാനത്ത് 1078 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും സംഭവിച്ചു. 798 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 65 പേര്‍ക്കും എവിടെ നി്ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വിദേശത്ത് നിന്നുവന്ന 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 16210 ആയി.
.തിരുവനന്തപുരത്ത് 222 പേര്‍ക്കും, കൊല്ലത്ത് 106 പേര്‍ക്കും, എറണാകുളത്ത് 100 പേര്‍ക്കും, മലപ്പുറത്ത് 89 പേര്‍ക്കും, തൃശൂരില്‍ 83 പേര്‍ക്കും, ആലപ്പുഴയില്‍ 82 പേര്‍ക്കും, കോട്ടയത്ത് 80 പേര്‍ക്കും, കോഴിക്കോട് 67 പേര്‍ക്കും, ഇടുക്കിയില്‍ 63 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 51 പേര്‍ക്കും, കാസര്‍കോട് 47 പേര്‍ക്കും, പത്തനംതിട്ടയില്‍ 27 പേര്‍ക്കും, വയനാട് 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂര്‍ ജില്ലയിലെ സദാനന്ദന്‍ (60) എന്നിവരുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു. കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രന്‍ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79) എന്നിവരും മരണമടഞ്ഞു. ഇതോടെ മരണം 50 ആയി.
32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 12 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും, 9 കെ.എസ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളത്തെ 95 പേരുടെയും, തിരുവനന്തപുരത്തെ 60 പേരുടെയും, പാലക്കാട്ടെ 45 പേരുടെയും, ആലപ്പുഴയില്‍ 39 പേരുടെയും, കാസറഗോഡ് 36 പേരുടെയും, കൊല്ലത്ത് 31 പേരുടെയും, മലപ്പുറത്ത് 30 പേരുടെയും, കോട്ടയത്ത് 25 പേരുടെയും, ഇടുക്കിയില്‍ 22 പേരുടെയും, തൃശൂരില്‍ 21 പേരുടെയും, കോഴിക്കോട് 16 പേരുടെയും, കണ്ണൂരില്‍ 7 പേരുടെയും, വയനാട് 5 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 6596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,117 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,763 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 9354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1070 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗബാധിതര്‍ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 222
കൊല്ലം- 106
എറണാകുളം- 100
മലപ്പുറം- 89
തൃശ്ശൂര്‍- 83
ആലപ്പുഴ- 82
കോട്ടയം- 80
കോഴിക്കോട്- 67
ഇടുക്കി- 63
കണ്ണൂര്‍- 51
പാലക്കാട്- 51
കാസര്‍ഗോഡ്-47
പത്തനംതിട്ട- 27
വയനാട്- 10
എറണാകുളം ജില്ലയിൽ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കണ്ണുർ ജില്ലയിൽ നിന്നുള്ള 07 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 05 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: